
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സീരിയലാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ ജീവിത കഥയാണ് അടിസ്ഥാനമായി കുടുംബവിളക്കില്‍ പ്രമേയമാകുന്നതെങ്കിലും അപകടത്തില്‍പെട്ടുകിടക്കുന്ന സിദ്ധാര്‍ത്ഥിനെ പ്രധാന കഥാപാത്രമാക്കിയാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. സംസാരിക്കാനോ അനങ്ങാനോ വയ്യാത്ത അവസ്ഥയിലായ സിദ്ധാര്‍ത്ഥിന് നോക്കിയത് മുൻ ഭാര്യയായ സുമിത്ര ആയിരുന്നു. സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ചിട്ടും ഒരു പ്രതിസന്ധിയില്‍ തന്റ മുൻ ഭര്‍ത്താവിനെ സഹായിക്കാൻ സുമിത്ര തയ്യാറായി.
ജീവിതത്തിലേക്ക് പിന്നീട് വേദികയെ ക്ഷണിച്ചുവെങ്കിലും സിദ്ധാര്‍ഥുമായി ചില പ്രശ്‍നങ്ങള്‍ ഉണ്ടായിയിരുന്നതിനാലാണ് അവര്‍ ശുശ്രൂഷിക്കാൻ തയ്യാറാകാതിരുന്നത്. സുമിത്രയുമായി ബന്ധമുള്ളവരെല്ലാം ഒരു വീട്ടിലാണ്. സിദ്ധാര്‍ഥും ഭാര്യ വേദികയ്‍ക്കും പുറമേ തന്റെ പുതിയ ഭര്‍ത്താവ് രോഹിത്തുമെല്ലാം സുമിത്രയ്‍ക്കൊപ്പം ഒരേ വീട്ടില്‍ താമസിക്കുകയാണ്. സിദ്ധാര്‍ഥിനെ സുമിത്ര ശുശ്രൂഷിക്കുന്നത് കണ്ട് തന്റ വീട്ടിലേക്ക് പോകാൻ രോഹിത്ത് ഭാര്യക്കൊപ്പം പോകാൻ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.
സിദ്ധാര്‍ഥിന് സംസാരിക്കാനുള്ള ശേഷി തിരിച്ചികിട്ടിയതാണ് സീരിയലിലെ മറ്റൊരു സംഭവം. ഇത്ര കാര്യമായി സുമിത്ര നോക്കിയതില്‍ എന്തോ ഒരു നല്ല ഉദ്ദേശ്യമുണ്ട് എന്നാണ് സിദ്ധാര്‍ഥ് രോഹിത്തിനോട് പറയുന്നത്. എന്താണെന്ന് ഊഹിക്കാൻ ആകുന്നില്ല എന്നും സിദ്ധാര്‍ഥ് വ്യക്തമാക്കുന്നു. രോഹിത്ത് സുമിത്രയെ സംശയിച്ചുവെന്ന തരത്തിലാണ് സിദ്ധാര്‍ഥ് സംസാരിക്കുന്നത്.
തെളിഞ്ഞ ചിരിയോടെയാണ് അതിന് രോഹിത്ത് സിദ്ധാര്‍ഥിന് മറുപടി നല്‍കുന്നത്. ഭാര്യ സുമിത്ര രാപ്പകലില്ലാതെ പണിയെടുക്കുന്നതുകണ്ട് തനിക്ക് സങ്കടം തോന്നിയിട്ടാണ് വീട്ടിലേക്ക് പോകാനുള്ള നീക്കം നടത്തിയതെന്നാണ് രോഹിത്ത് പറയുന്നത്. പരമ്പരയുടെ പുതിയ പ്രൊമോയില്‍ കാണിക്കുന്നത്, സിദ്ധാര്‍ത്ഥ് പണ്ട് വേദികയ്‌ക്കെതിരെ നല്‍കിയ ഡിവോഴ്‌സ് കേസിനെപ്പറ്റി സംസാരിക്കാന്‍ വക്കീല്‍ എത്തുന്നതാണ്. ഇപ്പോഴും ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നോയെന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാതെ പകച്ചു നില്‍ക്കുകയാണ് സിദ്ധാര്‍ഥ്.
Read More: അമ്പമ്പോ വമ്പൻ റെക്കോര്‍ഡ്, സലാറിന്റെ ഒടിടി റൈറ്റ്‍സ് വിറ്റതും വൻ തുകയ്‍ക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക