ദുബൈയില്‍ ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിം; 'ടോപ്പ് സീക്രട്ട്' ഡിസംബർ 31 ന്

Published : Dec 28, 2023, 03:13 PM IST
ദുബൈയില്‍ ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിം; 'ടോപ്പ് സീക്രട്ട്' ഡിസംബർ 31 ന്

Synopsis

സസ്പെൻസ് ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രം

കുട്ടീസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ തമ്പിക്കുട്ടി ചെറുമടക്കാല നിർമ്മിച്ച്, ഫസൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ടോപ്പ് സീക്രട്ട് എന്ന ഹ്രസ്വ സിനിമ ഡിസംബർ 31 ന്  രാവിലെ 10.30 ന് മില്ലെനിയം ഓഡിയോസ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നു. 

പൂർണ്ണമായും ദുബൈയിൽ ചിത്രീകരിച്ച ഈ സസ്പെൻസ് ത്രില്ലർ സിനിമയിൽ യുഎഇയിലെ പ്രശസ്തരായ ഇൻസ്റ്റഗ്രാം  റീൽസിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ജാസിൽ ജാസി, സുബൈബത്തുൽ അസ്ലമിയ, ശബാന, സിഞ്ചൽ സാജൻ, നിസാമുദ്ദീൻ നാസർ, തമ്പിക്കുട്ടി, മോൻസ് ഷമീർ ദുബൈ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിസാമുദ്ദീൻ നാസർ ഈ സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം, ബിജിഎം ധനുഷ് ഹരികുമാർ,
ദുബൈ പ്രൊഡക്ഷൻ കോഡിനേറ്റർ മോൻസ് ഷമീർ ദുബായ്, മേക്കപ്പ് ക്ഷേമ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : പ്രശസ്‍ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു; 'ഛായാമുഖി' ഉള്‍പ്പെടെ ശ്രദ്ധേയ നാടകങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ