
ആരാധകരോട് എപ്പോഴും തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട് സാറാ അലി ഖാന്‍. ചെല്ലുന്നിടങ്ങളിലെയെല്ലാം ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. വാരണസിയിലാണ് ഇത്തവണ സാറ എത്തിയത്. അവിടെ എത്തിയ താരം ആ നഗരം മുഴുവന്‍ ഒരു ഗൈഡെന്ന പോലെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്ന വീഡിയോയും ചിത്രീകരിച്ചിട്ടുണ്ട്.
വാരണസിയിലെ തിരക്കേറിയ തെരുവിലൂടെ നടന്ന്, വളക്കടകളും മിഠായി കടകളുമെല്ലാം സാറ പരിചയപ്പെടുത്തുന്നു. നിങ്ങള്‍ കാണുന്നതുപോലെ തന്നെ വ്യത്യസത് നിറത്തിലുള്ള വളകളാണ് ഇവിടെ ലഭിക്കുന്നത്. '' - ഒരു വളക്കടയുടെ മുന്നിലെത്തിയ സാറ പറഞ്ഞു. തൈര് വില്‍ക്കുന്ന മറ്റൊരു കടയുടെ മുന്നിലേക്കാണ് അടുത്തതായി സാറ പോയത്. ''നിങ്ങള്‍ കേട്ടില്ലേ, അത് തൈരാണ്...'' സാറ വിശദീകരിച്ചു.
ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍നിന്നുള്ള ഒരു വീഡിയോയാണ് അവസാനമായി സാറ പോസ്റ്റ് ചെയ്തിരുന്നത്. ഓരോ നഗരവും അതിന്‍റെ ഭംഗി ചോരാതെ സാറ ആരാധകര്‍ക്ക് മുന്നിലെത്തിക്കാറുണ്ട്. കാര്‍ത്തിക് ആര്യനൊപ്പം ലവ് ആജ് കല്‍ ആണ് സാറയുടെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഇംത്യാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനൊപ്പമുള്ള കൂലി നമ്പര്‍ വണ്‍ ആണ് മറ്റൊരു ചിത്രം.