അന്ന് ​ഗവി, ഇന്ന് ​ഗുണ കേവ്; 'മഞ്ഞുമ്മല്‍' എഫക്റ്റില്‍ 'ഡെവിള്‍സ് കിച്ചണ്‍' കാണാന്‍ സഞ്ചാരികളുടെ കുത്തൊഴുക്ക്

Published : Mar 04, 2024, 02:28 PM IST
അന്ന് ​ഗവി, ഇന്ന് ​ഗുണ കേവ്; 'മഞ്ഞുമ്മല്‍' എഫക്റ്റില്‍ 'ഡെവിള്‍സ് കിച്ചണ്‍' കാണാന്‍ സഞ്ചാരികളുടെ കുത്തൊഴുക്ക്

Synopsis

കൊടൈക്കനാലിലുള്ള ഈ ലൊക്കേഷന്‍ രണ്ടാമത്തെ തവണയാണ് ഒരു പ്രധാന സിനിമയുടെ ഭാഗമാവുന്നത്

ജനപ്രിയ സിനിമകളുടെ ലൊക്കേഷനുകളാവുന്ന ചില സ്ഥലങ്ങളിലേക്ക് ടൂറിസ്റ്റുകള്‍ വലിയ തോതില്‍ ആകര്‍ഷിക്കപ്പെടാറുണ്ട്. പ്രത്യേകതകളുള്ള സ്ഥലങ്ങളാണെങ്കില്‍ പിന്നെ പറയേണ്ട. മുന്‍പ് ഓര്‍ഡിനറി എന്ന ചിത്രമിറങ്ങിയപ്പോള്‍ പത്തനംതിട്ടയിലെ ​ഗവി എന്ന സ്ഥലത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക് ആയിരുന്നു. ഇപ്പോള്‍ സിനിമാ ലൊക്കേഷനായി വന്ന തമിഴ്നാട്ടിലെ ഒരിടത്തേക്കും യാത്രികരുടെ തിരക്കാണ്. കൊടൈക്കനാലിലെ ഗുണ കേവ് നില്‍ക്കുന്ന സ്ഥലത്തേക്കാണ് അത്. 

കൊടൈക്കനാലിലുള്ള ഈ ലൊക്കേഷന്‍ രണ്ടാമത്തെ തവണയാണ് ഒരു പ്രധാന സിനിമയുടെ ഭാഗമാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്‍ നായകനായ തമിഴ് ചിത്രത്തില്‍ വന്നതോടെയാണ് ഏറെ പ്രത്യേകതകളുള്ള ഈ ഗുഹയ്ക്ക് ഗുണ കേവ് എന്ന് പേര് കിട്ടിയത്. ഏറെ അപായകരമായ സാഹചര്യമുള്ള ഇവിടെ കുഴിയില്‍ വീണ് മരിച്ചത് സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 13 പേരാണ്. മഞ്ഞുമ്മലില്‍ നിന്ന് 2006 ല്‍ അവിടേയ്ക്ക് യാത്ര പോയ യുവാക്കളുടെ സംഘത്തിലെ ഒരാള്‍ ഗുണ കേവില്‍ വീഴുകയും എന്നാല്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് രക്ഷപെടുത്തുകയും ചെയ്തിരുന്നു. ഇതിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

 

സിനിമ തമിഴ്നാട്ടിലും വന്‍ ഹിറ്റ് ആണ്. ചിത്രം ട്രെന്‍ഡ് ആയതിനെത്തുടര്‍ന്ന് ഗുണ കേവ് പരിസരത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാട്ടുകാര്‍ക്ക് പുറമെ കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ളവര്‍ ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ അപകടകരമായ സാഹചര്യമുള്ള ഗുണ കേവിലേക്ക് എന്‍ട്രി ഇല്ല. സിനിമ കണ്ട് എത്തുന്ന സഞ്ചാരികള്‍ക്ക് ഗുണ കേവ് സംബന്ധിച്ച് യാതൊരു വിവരവും അധികൃതര്‍ ലഭ്യമാക്കിയിട്ടില്ലെന്ന് പരാതി പറയുന്നവരും ഉണ്ട്.

ALSO READ : 'പടം കഴിഞ്ഞതിന് ശേഷവും...'; തമിഴ് പ്രേക്ഷകര്‍ക്കൊപ്പം 'മഞ്ഞുമ്മല്‍' കണ്ട അനുഭവം പങ്കിട്ട് വിനീത് ശ്രീനിവാസന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ