പാട്ടുത്സവം, പ്രണവ് മോഹൻലാലിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ 14 ഗാനങ്ങള്‍

Published : Mar 04, 2024, 12:36 PM ISTUpdated : Mar 04, 2024, 12:46 PM IST
പാട്ടുത്സവം, പ്രണവ് മോഹൻലാലിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ 14 ഗാനങ്ങള്‍

Synopsis

പതിനാലു പാട്ടുകളുമായി വിനീത് ശ്രീനിവാസൻ ചിത്രം ഒരുങ്ങുന്നു.

പാട്ടുകള്‍ക്കും പ്രാധാന്യമുള്ളതായിരിക്കും വിനീത് ശ്രീനിവാസൻ ചിത്രങ്ങള്‍ എന്നത് വ്യക്തമാണ്. സംവിധായകൻ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ 14 പാട്ടുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.  അടുത്തിടെ മധു പകരൂവെന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടത് ഹിറ്റായിരുന്നു. സംഗീതം നിര്‍വഹിക്കുന്നത് അമൃത് രാമനാഥാണ്.

ഏപ്രിലില്‍ റിലീസ് ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ മുന്നോ നാലോ ലുക്കുകളില്‍ പ്രണവ് മോഹൻലാലും താനും ഉണ്ടാകുമെന്ന് നേരത്തെ ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു. കൗമാരക്കാരുടെ ലുക്കില്‍ മീശയും താടിയുമില്ലാതെ ചിത്രത്തില്‍ ഞങ്ങള്‍ ഉണ്ടാകും. സിനിമയെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാകും പറയുക എന്നും നടൻ ധ്യാൻ ശ്രീനിവാസൻ സൂചിപ്പിക്കുന്നു. ഇംഗ്ലീഷില്‍ എഴുതിയാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിലെ സംഭാഷണം പ്രണവ് മോഹൻലാല്‍ പഠിച്ചതെന്നും ധ്യാൻ ശ്രീനിവാസൻ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത് ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിരുന്നു

ചിത്രത്തിന്റ നിര്‍മാണം വൈശാഖ് സുബ്രഹ്‍മണ്യമാണ്. വൈശാഖ് സുബ്രഹ്‍മണ്യം മേരിലാന്റ് സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം നിര്‍വഹിക്കുക. ചിത്രത്തിന്റെ വിതരണവും മേരിലാന്റ് സിനിമസായിരിക്കും. തിരക്കഥയും വിനീത് ശ്രീനിവാസനാണ് എഴുതുന്നത്.

പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുന്നു. ചിത്രത്തില്‍ വിനീത് ശ്രീനിവാസനുമുണ്ട്. വിനീത് ശ്രീനിവാസന്റെ ഒരു ചിത്രത്തില്‍ ആദ്യമായി പ്രണവ് മോഹൻലാല്‍ നായകനായത് ഹൃദയത്തിലായിരുന്നു. ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ സ്വാഭാവികമായി വലിയ പ്രതീക്ഷകളിലാണ്. മലയാളക്കരയില്‍ വലിയ ചര്‍ച്ചയായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിന്റെ വേറിട്ട ഭാവങ്ങളായിരുന്നു ചിത്രത്തില്‍ കണ്ടത് എന്നായിരുന്നു മിക്കവരുടെയും അഭിപ്രായങ്ങള്‍. അതുകൊണ്ട് പ്രണവിന്റെയും വിനീത് ശ്രീനിവാസന്റെയും ചിത്രം പ്രഖ്യാപിച്ചപ്പോഴേ വലിയ ചര്‍ച്ചയായിരുന്നു.

Read More: സ്ഥാനങ്ങളില്‍ മാറ്റം, മമ്മൂട്ടിയോ മോഹൻലാലോ, ആരാണ് മുന്നില്‍?, ഫെബ്രുവരിയിലെ പട്ടിക പുറത്ത്<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ