ടൊവിനോയ്‌ക്കൊപ്പം കനി കുസൃതി; സനല്‍കുമാര്‍ ശശിധരന്റെ സിനിമ ഒരുങ്ങുന്നു

Web Desk   | Asianet News
Published : Dec 27, 2020, 04:45 PM ISTUpdated : Dec 27, 2020, 04:47 PM IST
ടൊവിനോയ്‌ക്കൊപ്പം കനി കുസൃതി; സനല്‍കുമാര്‍ ശശിധരന്റെ സിനിമ ഒരുങ്ങുന്നു

Synopsis

കാണെക്കാണെ, കള എന്നീ സിനിമകള്‍ക്ക് ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. 

നല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസും കനി കുസൃതിയും ഒന്നിക്കുന്നു. മഞ്ജു വാര്യര്‍ നായികയായി എത്തിയ കയറ്റം എന്ന സിനിമക്ക് ശേഷം സനൽകുമാർ ഒരുക്കുന്ന ചിത്രമാണിത്. സുദേവ് നായരും സിനിമയില്‍ പ്രധാന റോളിൽ എത്തുന്നുണ്ട്.

കാലിക പ്രസക്തിയുള്ള പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് സനല്‍കുമാര്‍ ശശിധരന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.  പത്തനംതിട്ടയിലെ റാന്നിയിലും പെരുമ്പാവൂരുമായാണ് പ്രധാന ലൊക്കേഷനുകൾ. ചന്ദ്രു ശെല്‍വരാജാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കാണെക്കാണെ, കള എന്നീ സിനിമകള്‍ക്ക് ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. 

PREV
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും