
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി നടൻ ടൊവീനോ തോമസിനെ നിയമിച്ചു. പ്രളയ കാലത്തു രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണു ടൊവിനോ തോമസെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതൽ ആളുകളിലേയ്ക്കു സന്നദ്ധസേനയുടെ സന്ദേശമെത്തിക്കാൻ സഹായകരമാകുമെന്നും നിയമനം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ ഇത്തരമൊരു സന്നദ്ധസേന വലിയ മുതൽക്കൂട്ടായി മാറുമെന്നും സാമൂഹിക സന്നദ്ധ സേനയിലേക്ക് ഇനിയും ഒരുപാടു യുവാക്കൾ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടന് മുഖ്യമന്ത്രി ആശംസകൾ നേരുകയും ചെയ്തു.
പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീർത്ത വെല്ലുവിളികൾ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തിൽ മറികടന്ന ഒരു ജനതയാണ് നമ്മൾ....
Posted by Pinarayi Vijayan on Friday, 8 January 2021
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ