
ടൊവിനൊ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'വാശി'. 'വാശി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ്. വിഷ്‍ണു രാഘവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും. 'വാശി' എന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Vaashi).
കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കുറച്ചുനാള്‍ മുമ്പ് പുറത്തുവിട്ടിരുന്നു. വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക എന്നാണ് ഫസ്റ്റ് ലുക്കില്‍ നിന്ന് വ്യക്തമായത്. . വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ ജി സുരേഷ് കുമാര്‍ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് 'വാശി'യിലൂടെ. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.
വിഷ്‍ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ച് ടൊവിനൊ തോമസ് എഴുതിയത്. 'വാശി' എന്ന ചിത്രത്തില്‍ തന്റെ നായികയായിരുന്ന കീര്‍ത്തി സുരേഷിനും നന്ദിയും പറഞ്ഞിരുന്നു ടൊവിനൊ തോമസ്. വളരെ പ്രസക്തമായ ഒരു കാര്യമാണ് 'വാശി' പറയുന്നത് എന്നും ടൊവിനൊ തോമസ് വ്യക്തമാക്കിയിരുന്നു. എപ്പോഴായിരിക്കും 'വാശി'യെന്ന ചിത്രം റിലീസ് ചെയ്യുക എന്ന് അറിയിച്ചിട്ടില്ല.
Read More : വക്കീലുമാരുടെ 'വാശി', ടൊവിനൊ- കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
മലയാളത്തില്‍ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മാണ് കീര്‍ത്തി സുരേഷിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. മഹേഷ് ബാബു നായകനാകുന്ന 'സര്‍ക്കാരു വാരി പാട്ട'യാണ് കീര്‍ത്തി സുരേഷിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രം. മെയ് 12നാണ് ചിത്രം റിലീസ് ചെയ്യുക. പരശുറാം ആണ് കീര്‍ത്തി ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും പരശുറാമിന്റേതു തന്നെ. ഹൈദരാബാദ്, യുഎസ്, ദുബായ് തുടങ്ങിയവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആര്‍ മധി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് സര്‍ക്കാരു വാരി പാട്ട നിര്‍മിക്കുക്കുന്നത്. കീര്‍ത്തി സുരേഷിന് മികച്ച വേഷമാണ് സര്‍ക്കാരു വാരി പാട്ടയിലെന്നാണ് നടിയെ സ്വാഗതം ചെയ്‍ത് മഹേഷ് ബാബു പറഞ്ഞതും. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവര്‍ 'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിക്കുന്നു. സര്‍ക്കാരു വാരി പാട്ടയെന്ന ചിത്രത്തിന്റെ മ്യൂസിക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്.
കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രം 'സാനി കായിധം' പ്രദര്‍ശനത്തിനെത്താനുണ്ട്. കീര്‍ത്തി സുരേഷിന്റെ ഒരു വേറിട്ട കഥാപാത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതുമാണ് 'സാനി കായിധം'. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. 'സാനി കായിധം' ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ഡയറക്ട് ഒടിടി റിലീസായി ചിത്രം ഏപ്രില്‍ ഏഴിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.'സാനി കായിധം' ഡബ്ബിംഗ് പൂര്‍ത്തിയായതൊക്കെ നേരത്തെ കീര്‍ത്തി സുരേഷ് അറിയിച്ചിരുന്നു. സംവിധായകൻ സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ