Minnal Murali song : മലയാള ഗാനം ഹിറ്റ്, 'മിന്നല്‍ മുരളി'യുടെ തമിഴ് ഗാനവും പുറത്തുവിട്ടു

Published : Nov 26, 2021, 07:55 PM IST
Minnal Murali song : മലയാള ഗാനം ഹിറ്റ്, 'മിന്നല്‍ മുരളി'യുടെ തമിഴ് ഗാനവും പുറത്തുവിട്ടു

Synopsis

'മിന്നല്‍ മുരളി'യെന്ന ചിത്രത്തിന്റെ തമിഴ് ഗാനം പുറത്തുവിട്ടു.

ടൊവിനൊയുടെ (Tovino) സൂപ്പര്‍ഹീറോ ചിത്രം 'മിന്നല്‍ മുരളി'ക്കായുള്ള (Minnal Murali) കാത്തിരിപ്പിലാണ് ആരാധകര്‍. മിന്നല്‍ മുരളിയെന്ന ചിത്രത്തിലെ 'ഉയിരേ' എന്ന ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ആദ്യ ഗാനം തന്നെ വൻ ഹിറ്റായി മാറുകയും ചെയ്‍തു. ഇപ്പോഴിതാ ടൊവിനോ ചിത്രത്തിലെ ഗാനത്തിന്റെ തമിഴ് പതിപ്പും പുറത്തുവിട്ടിരിക്കുന്നു.

ഷാൻ റഹ്‍മാൻ തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വെറോണിക്ക ആണ് ചിത്രത്തിലെ ഗാനത്തിന്റെ തമിഴ് വരികള്‍ എഴുതിയിരിക്കുന്നത്. ഹരിപ്രിയ കെയും ശ്രീകാന്ത് ഹരിഹരനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'തനിയെ' എന്ന് തുടങ്ങുന്ന വരികളുള്ള ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

മലയാളം ഗാനത്തിന് വരികള്‍ എഴുതിയത് മനു മഞ്‍ജിത്ത് ആയിരുന്നു. നാരായണി ഗോപനും മിഥുന്‍ ജയരാജും ചേര്‍ന്നാണ് പാടിയത്. സമീര്‍ താഹിര്‍ ആണ്  ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.

നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസാണ് 'മിന്നല്‍ മുരളി'. ബേസിലിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സനല്‍ ദേവിന്‍റെ സംഗീതത്തില്‍ 'ആദി പൊന്മീന്‍'; 'അവറാച്ചന്‍ ആന്‍ഡ് സണ്‍സി'ലെ വീഡിയോ സോംഗ് എത്തി
'തേന്മാവിന്‍ കൊമ്പത്തി'ന് പിന്നാലെ 'കാലാപാനി'യും റീ റിലീസിന്