ടൊവിനോയുടെ നടികര്‍ ഒടിടിയിലെത്താൻ വൈകുന്നത് എന്തുകൊണ്ട്?, ശരിക്കും സംഭവിക്കുന്നത്

Published : Sep 30, 2024, 10:12 AM ISTUpdated : Sep 30, 2024, 10:50 AM IST
ടൊവിനോയുടെ നടികര്‍ ഒടിടിയിലെത്താൻ വൈകുന്നത് എന്തുകൊണ്ട്?, ശരിക്കും സംഭവിക്കുന്നത്

Synopsis

ശരിക്കും ടൊവിനോ ചിത്രം നടികര്‍ക്ക് എന്താണ് സംഭവിക്കുന്നത്?.

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് നടികര്‍. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ലാല്‍ ജൂനിയറാണ്. ടൊവിനോ തോമസ് ചിത്രത്തിന് അന്ന് തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടാനായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഒടിടിയില്‍ നടികര്‍ എത്തുന്നതിലും അനിശ്ചിതത്വം തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഒടിടി റൈറ്റ്സ്‍ സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്സായിരുന്നു. ഒടിടിപ്ലേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് സംബന്ധിച്ച് നിലവില്‍ ആശയക്കുഴപ്പത്തിലാണ് എന്നാണ്. തുക സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുള്ളതിനാലാണ് ഒടിടി റിലീസ് വൈകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

എന്തായാലും നടികര്‍ ഒടിടിയില്‍ എത്താത്തത് സിനിമാ ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്. അനിശ്ചിതത്വം മാറി ചിത്രം വൈകാതെ ഒടിടിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. അലന്‍ ആന്റണിയും അനൂപ് വേണുഗോപാലുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രശാന്ത് മാധവാണ് പ്രൊഡക്ഷൻ ഡിസൈൻ.

സൗബിന്‍ ഷാഹിറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, രഞ്ജിത്ത്,  ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്‍മിനു സിജോ, കൃഷ്‍ണ സംഗീത്, ലെച്ചു (ബിഗ് ബോസ് താരം ആണ് ) രജിത്ത് (ബിഗ് ബോസ് താരം ആണ്) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവും വേഷമിടുന്നു. പബ്ലിസിറ്റി ഡിസൈൻ  ഹെസ്റ്റൺ ലിനോ. പിആർഒ ശബരിയും ടൊവിനോ തോമസ് ചിത്രത്തിന്റെ ഡിജിറ്റൽ പിആർ അനൂപ് സുന്ദരനുമാണ്.

Read More: മമ്മൂട്ടി നല്‍കുന്നത് വലിയ സൂചനയോ?, എന്താണ് സംഭവിക്കുന്നതെന്ന് ആശങ്ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'