
സുമേഷ് മൂര്‍, ടൊവിനോ തോമസ്(tovino thomas) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത്ത് വി എസ് ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് 'കള'(kala). ഒടിടിയിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വിവരം പങ്കുവച്ചിരിക്കുകയാണ് ടൊവിനോ തോമസ്.
ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍(Chicago Indie Film Festival) മികച്ച ഫീച്ചര്‍ ഫിലിമായാണ് കള തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആങ്‌ഡോങ് ഡെങ് സംവിധാനം ചെയ്ത ബ്ലേബ്ലെയ്ഡ് ഗേളിനൊപ്പമാണ് കള ഈ പുരസ്‌കാരം പങ്കുവെച്ചിരിക്കുന്നത്. ‘ഒരു അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ വലിയ ആവേശം തോന്നുകയാണ്. ഇത് ഒരു തുടക്കം മാത്രമാണ്. കളക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് എല്ലാ ആശംസകളും നേരുന്നു,’ എന്ന് ടൊവിനോ കുറിച്ചു.
'രോഹിത് വി എസ്സും യദു പുഷ്പാകരനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്‍ത ചിത്രമാണ് കള. മാര്‍ച്ച് 25ന് ആയിരുന്നു തിയറ്റര്‍ റിലീസ്. ലോക്ക് ഡൗണിനു ശേഷമുള്ള കാലയളവായിരുന്നുവെങ്കിലും പ്രേക്ഷകര്‍ എത്തിയ ചിത്രമായിരുന്നു ഇത്. ആഖ്യാനത്തില്‍ വ്യത്യസ്തതയുള്ള ചിത്രത്തില്‍ സുമേഷ് മൂര്‍ നായകനും ടൊവീനോ പ്രതിനായകനുമാണ്. ദിവ്യ പിള്ള, ലാല്‍, പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി തുടങ്ങിയവരും അഭിനയിക്കുന്നു. യദു പുഷ്‍പാകരനും രോഹിത്ത് വി എസും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഡോണ്‍ വിന്‍സെന്‍റ് സംഗീതം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ