
കൊച്ചി: നടന്‍ വിക്രത്തെ നേരിട്ട് കണ്ടതിന്‍റെ സന്തോഷം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. കൊച്ചിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ താന്‍ വിക്രത്തിന്‍റെ ഫാന്‍ ബോയി ആണെന്നാണ് ടൊവിനോ പറയുന്നത്. വിക്രത്തിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
അടങ്ങാത്ത ആരാധനയുടെ നിമിഷമാണിത്. വിക്രം സാറിനെ കാണാൻ അവിശ്വസനീയമായ അവസരം ലഭിച്ചു. അദ്ദേഹം എനിക്ക് എന്തായിരുന്നുവെന്ന് ഞാൻ എങ്ങനെ വിവരിക്കും. ഞാൻ എണ്ണമറ്റ തവണ അന്ന്യന്‍ കണ്ടിട്ടുണ്ട്, ഓരോ തവണയും അദ്ദേഹത്തിന്‍റെ പ്രകടനം വ്യത്യസ്തമായി അനുഭവപ്പെട്ടത്. വിക്രത്തെപ്പോലെ ആകുക എന്നത് ഒരു അഭിലാഷമാണ്. സിനിമ സംഭവിച്ചപ്പോഴും, എന്തെങ്കിലും പ്രതിസന്ധികള്‍ വരുമ്പോഴോ, എന്റെ ചിന്തകളില്‍, പദ്ധതികളില്‍, പരാമർശങ്ങളില്‍ - എല്ലാറ്റിനും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഉണ്ടായിരിക്കും. മികച്ച മുഹൂര്‍ത്തങ്ങളാണ് എന്‍റെ ആരാധനപാത്രത്തിനൊപ്പം ചിലവഴിച്ചത്. ശരിക്കും അദ്ദേഹം ഒരു വലിയ വ്യക്തിയാണ്. ശൈലിയില്‍ സ്റ്റെലില്‍ മികവില്‍ എല്ലാത്തിലും മുന്നില്‍. അദ്ദേഹത്തിന്‍റെ വിനയത്തോടെയുള്ള സംസാരം എനിക്ക് അംഗീകരമായിരുന്നു. എന്നും അദ്ദേഹത്തിന്‍റെ ഫാന്‍ ബോയി ആയിരിക്കും - ടൊവിനോ പോസ്റ്റില്‍ പറയുന്നു.
പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് വിക്രത്തിന്‍റെതായി അടുത്തതായി ഇറങ്ങേണ്ട ചിത്രം. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. മണിരത്നം തന്‍റെ സ്വപ്‍ന പ്രോജക്റ്റ് എന്നു വിശേഷിപ്പിച്ചിരുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തിയത്. അന്നു മുതല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ആരംഭിച്ചതാണ് രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്. ഏപ്രില്‍ 28 നാണ് പൊന്നിയിന്‍ സെല്‍വന്‍ 2 ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. പ്രീ-റിലീസ് ഹൈപ്പ് കൂട്ടിക്കൊണ്ട് രാജ്യം മൊത്തം പ്രമോഷന്‍ പരിപാടിയിലാണ് അണിയറക്കാര്‍.
അതിന്‍റെ ഭാഗമായി കൊച്ചിയില്‍ എത്തിയതാണ് വിക്രം. ഇവിടെ വച്ചാണ് ടൊവിനോയെ കണ്ടത്. അതേ സമയം ഇന്നാണ് ടൊവിനോ തോമസ് നായകനായി ആഷിഖ് അബു സംവിധാനം ചെയ്ത നീല വെളിച്ചം തീയറ്ററുകളില്‍ എത്തിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം റിലീസായത്.
പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു..; കെ എസ് ചിത്രയുടെ ശബ്ദമാധുരിയിൽ 'നീലവെളിച്ചം' ഗാനം
എസ്.ഐ ആനന്ദായി ടൊവിനോ; ഒരു മാസം നീണ്ട ചിത്രീകരണം, 'അന്വേഷിപ്പിൻ കണ്ടെത്തും' ഷെഡ്യൂൾ പാക്കപ്പായി