
പുതുവർഷം പിറന്നതോടെ മലയാളത്തിൽ അടക്കം പുതിയ റിലീസുകൾ വന്നു കഴിഞ്ഞു. ഇനി വരാനുമിരിക്കുന്നു. പുത്തൻ റിലീസിനിടയിലും ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയ പടങ്ങൾ ആധിപത്യം തുടരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ അവസരത്തിൽ ചിത്രങ്ങളുടെ ബുക്കിംഗ് വിവരങ്ങളും പുറത്തുവരികയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ വിറ്റുപോയ ടിക്കറ്റുകളുടെ കണക്കാണിത്.
പ്രമുഖ്യ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോയുടെ റിപ്പോർട്ട് പ്രകാരം ഡിസംബർ 5ന് റിലീസ് ചെയ്ത പുഷ്പ 2 ഇപ്പോഴും ഒന്നാം സ്ഥാനം തന്നെ നിലനിർത്തുകയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ അറുപത്തി അയ്യായിരം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്(29 ദിവസം). തൊട്ട് പിന്നാലെ ഉള്ളത് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടൊവിനോ തോമസ് ചിത്രം ഐഡന്‍റിറ്റിയാണ്. ഹോളിവുഡിലും ഇന്ത്യയിലും അടക്കം വൻ കളക്ഷൻ നേടി കൊണ്ടിരിക്കുന്ന മുഫാസയെ മറി കടന്നാണ് ടൊവിനോ പടം രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
'ടു കെ കിഡ്സ്ക്ക് പുടിച്ച എല്ലാം ഇരുക്ക്'; തമിഴകം വിറപ്പിച്ചോ മാർക്കോ? പ്രേക്ഷക പ്രതികരണങ്ങൾ
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 3100 കോടിയാണ് മുഫാസ ഇതുവരെ(14 ദിവസം) നേടിയിരിക്കുന്ന ആഗോള കളക്ഷൻ. അൻപത്തി ഒന്നായിരം ടിക്കറ്റുകൾ ഐഡന്‍റിറ്റിയുടേതായി വിറ്റഴിഞ്ഞപ്പോൾ, മുഫാസയുടെ നാല്പത്തി ഒൻപതിനായിരം ടിക്കറ്റാണ് വിറ്റ് പോയത്. നാലാം സ്ഥാനത്ത് ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയാണ്(14 ദിവസം). ഇരുപത്തി നാല് മണിക്കൂറിൽ മുപ്പത്തി ഒൻപതിനായിരം ടിക്കറ്റുകളാണ് മാർക്കോയുടേതായി വിറ്റ് പേയിരിക്കുന്നത്.
ബോബി ജോൺ- പതിമൂവായിരം ടിക്കറ്റ്, മാക്സ്- പതിനേഴായിരം ടിക്കറ്റ്, റൈഫിൽ ക്ലബ്ബ് പതിമൂവായിരം ടിക്കറ്റ് എന്നിങ്ങനെയാണ് മറ്റ് സിനിമകളുടെ ബുക്കിംഗ് കണക്കുകൾ. അതേസമയം, ഐഡന്റിന്റിയ്ക്ക് മികച്ച പ്രതികരണമാണ് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. അങ്ങനെയാണെങ്കിൽ വരുന്ന ഇരുപത്തി നാല് മണിക്കൂറിൽ ഒരുപക്ഷേ പുഷ്പ2നെക്കാൾ ടൊവിനോ പടം ബുക്കിംഗ് നേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ