ഇത് ബഷീർ അഹമ്മദ്; ടൊവിനോയുടെ 'നരിവേട്ട'യിൽ ഞെട്ടിക്കാൻ സുരാജ് വെഞ്ഞാറമൂട്

Published : Mar 21, 2025, 07:03 PM IST
ഇത് ബഷീർ അഹമ്മദ്; ടൊവിനോയുടെ 'നരിവേട്ട'യിൽ ഞെട്ടിക്കാൻ സുരാജ് വെഞ്ഞാറമൂട്

Synopsis

മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്നാണ് ടൊവിനോ തോമസ് അഭിപ്രായപ്പെട്ടത്.

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം നരിവേട്ടയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ ലുക്കാണിത്. ബഷീർ മുഹമ്മദ് എന്ന പൊലീസ് കഥാപാത്രമായാണ് സുരാജ് നരിവേട്ടയിൽ എത്തുക. ടൊവിനോയും സുരാജും ഒന്നിച്ച് അഭിനയിച്ച എമ്പുരാൻ റിലീസ് ചെയ്യാനിരിക്കെയാണ് നരിവേട്ട പോസ്റ്റർ എത്തിയിരിക്കുന്നത്. 

അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരിവേട്ട. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയിലാണ് പൂർത്തിയായത്. 

മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്നാണ് ടൊവിനോ തോമസ് അഭിപ്രായപ്പെട്ടത്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടൊവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. 

'സ്വന്തം വീട്ടിൽ തിരിച്ചു വരുന്നത് പോലെ'; സ്റ്റാർ സിങ്ങർ സന്തോഷം പങ്കുവെച്ച് ശിൽപ ബാല

ടൊവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെതാരനിരയിലുണ്ട്. കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം - വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ - ബാവ, കോസ്റ്റും - അരുൺ മനോഹർ, മേക്ക് അപ് - അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കൊച്ചി ടാക്കീസിന്റെ കമിംഗ് ഓഫ് ഏജ് ടെക് ത്രില്ലർ 'ഹെയ് പൂക്കി' പുറത്ത്
ഞാൻ പരീക്ഷിച്ച മാജിക് മഷ്റൂം ഇപ്പോൾ ഞാൻ ആർക്കും നിർദ്ദേശിക്കില്ല; 14 വർഷത്തോളം മരുന്നുകൾ കഴിക്കേണ്ടി വന്നു..; വെളിപ്പെടുത്തി ലെന