
ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ പുതിയ അപ്ഡേറ്റ് നാളെ എത്തും. ട്രെയിലർ, ടീസർ, റിലീസ് അപ്ഡേറ്റ്, പാട്ട് ഇതിൽ ഏതെങ്കിലുമാകും എത്തുകയെന്നാണ് കരുതപ്പെടുന്നത്. നാളെ രാവിലെ 11. 11ഓടെ അപ്ഡേറ്റ് പുറത്തുവരും. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി.
1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കയാദു ലോഹർ ആണ് നായിക. ജേക്സ് ബിജോയ് ആണ് സംഗീതം. വിശാലമായ ക്യാൻവാസിലും വലിയ മുതൽ മുടക്കിലും വലിയ ജനപങ്കാളിത്തത്തോടെയുമാണ് ചിത്രം അവതരിപ്പിക്കപ്പെടുന്നത്.
കലാസംവിധാനതിന് ഒരുപാട് പ്രാധാന്യം ഉള്ള ചിത്രം കൂടിയാണ് പള്ളിചട്ടമ്പി. പ്രശസ്ത കലാസംവിധായകനായ ദിലീപ് നാഥാണ് ഈ ചിത്രത്തിനായി കലാസംവിധാനം നിർവഹിക്കുന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇന്ത്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവർ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തൻസീർ സലാമും സിസിസി ബ്രദേഴ്സുമാണ് സഹനിര്‍മ്മാതാക്കള്‍.
വിജയരാഘവൻ, തെലുങ്ക് നടൻ ശിവകുമാർ, സുധീർ കരമന, ജോണി ആൻ്റണി, ടി ജി രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം തുടങ്ങി നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ സുരേഷ് ബാബുവാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം ടിജോ ടോമി, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ മഞ്ജുഷ രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് കിരൺ റാഫേൽ, റെനിത് രാജ്, സ്റ്റിൽസ് ഋഷ് ലാൽ ഉണ്ണികൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യൻ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നോബിൾ ജേക്കബ്, പ്രൊഡക്ഷൻ മാനേജേഴ്സ് എബി കോടിയാട്ട്, ജെറി വിൻസൻ്റ്. കാഞ്ഞാർ, പൈനാവ്, മൂലമറ്റം തുടങ്ങി ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ