'ലൊക്കേഷന്‍ എന്നല്ല, ഒരിടത്തും ലഹരി ഉപയോ​ഗിക്കരുത്'; പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനത്തില്‍ ടൊവിനോയുടെ പ്രതികരണം

Published : Jun 22, 2025, 01:03 PM IST
tovino thomas reacts to producers associations decision to make sure movie locations are drugs free

Synopsis

"ഉറപ്പായും അം​ഗീകരിക്കും"

സിനിമകളുടെ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാനുള്ള നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തില്‍ പ്രതികരണവുമായി ടൊവിനോ തോമസ്. മികച്ച തീരുമാനമാണ് ഇതെന്നും ഉറപ്പായും അം​ഗീകരിക്കുമെന്നും ടൊവിനോ പറഞ്ഞു. ലൊക്കേഷന്‍ എന്നല്ല ഒരിടത്തും ലഹരി ഉപയോ​ഗിക്കരുതെന്നും. ഇത് സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു നടന്‍റെ പ്രതികരണം.

സിനിമകളുടെ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നൽകേണ്ടത്. നടീനടന്മാർ അടക്കം എല്ലാവർക്കും ഇത് ബാധകമാണെന്നും നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ അറിയിച്ചിരുന്നു. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിർബന്ധമാക്കിയേക്കും. ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തുമെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു