വീട്ടിലെത്തി, കുറച്ചാഴ്ചകള്‍ വിശ്രമമെന്ന് ടൊവീനോ; അപ്പയെ ഹൃദ്യമായി സ്വാ​ഗതം ചെയ്ത് മക്കള്‍

Web Desk   | Asianet News
Published : Oct 12, 2020, 06:04 PM ISTUpdated : Oct 12, 2020, 07:13 PM IST
വീട്ടിലെത്തി, കുറച്ചാഴ്ചകള്‍ വിശ്രമമെന്ന്  ടൊവീനോ; അപ്പയെ ഹൃദ്യമായി സ്വാ​ഗതം ചെയ്ത് മക്കള്‍

Synopsis

മികച്ച സിനിമകളും, നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാമെന്നും ടൊവീനോ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന നടൻ ടൊവീനോ തോമസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി വീട്ടിലെത്തി. നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണ്‌ നിർദ്ദേശമെന്നും ടൊവീനോ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിച്ചു.  വീട്ടിലെത്തിയപ്പോൾ മക്കളായ ഇസ്സയും തഹാനും നൽകിയ സ്വീകരണ കുറിപ്പും താരം പങ്കുവച്ചു. 

ഈ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും തന്റെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയും ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി. ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണ് നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠ‍മെന്നും ടൊവീനോ കുറിച്ചു.

മികച്ച സിനിമകളും, നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാമെന്നും ടൊവീനോ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ടൊവീനോ തോമസിന്റെ പോസ്റ്റ്

വീട്ടിലെത്തി.

നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണു‌ നിർദ്ദേശം.ഈ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി , നിറയെ സ്നേഹം ❤️

ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണു നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം.ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി.

മികച്ച സിനിമകളും , നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം..

നിങ്ങളുടെ സ്വന്തം ടൊവീനോ.

ഈ മാസം ഏഴാം തീയതിയായിരുന്നു രോഹിത്ത് വിഎസ്. സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ടൊവിനോയ്ക്ക് വയറിന് പരുക്കേറ്റത്. സംഘട്ടനരംഗങ്ങളുടെ  ചിത്രീകരണത്തിനിടെ വയറിന് ഏറ്റ ചവിട്ടേറ്റതാണ് പരിക്കിന് കാരണമായത്. ആദ്യ രണ്ട് ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു താരം. 
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഐഎഫ്എഫ്കെയിൽ നിലപാട് വ്യക്തമാക്കി പ്രിയനന്ദനൻ | IFFK 2025 | Priyanandanan
ലോക സിനിമയുടെ മാറ്റങ്ങൾ അറിയാൻ ഐ.എഫ്.എഫ്.കെയിൽ പങ്കെടുത്താൽ മതി: ജോയ് മാത്യു