പ്രതീക്ഷ കാത്തോ ടൊവിനോയുടെ നടികര്‍?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

Published : May 03, 2024, 11:51 AM ISTUpdated : May 03, 2024, 12:06 PM IST
പ്രതീക്ഷ കാത്തോ ടൊവിനോയുടെ നടികര്‍?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

Synopsis

ടൊവിനോ തോമസിന്റെ നടികര്‍ കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്.

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് നടികര്‍. മികച്ച പ്രതികരണമാണ് ടൊവിനോയുടെ നടികര്‍ക്ക് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. തമാശകളെല്ലാം വര്‍ക്ക് ചെയ്‍തിട്ടുണ്ട്. നടികറിന്റേത് മികച്ച പശ്ചാത്തല സംഗീതമാണെന്നും ചിത്രത്തിലെ നായകൻ ടൊവിനോയൊടക്കമുള്ളവരുടെ പ്രകടനവും പ്രശംസിക്കപ്പെടേണ്ടതു തന്നെയാണ് എന്നുമാണ് അഭിപ്രായങ്ങള്‍.

ആഖ്യാനവും മികച്ചതാണ് എന്ന് നടികര്‍ ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമത്തില്‍ എഴുതുന്നു. സംവിധാനം നിര്‍വഹിക്കുന്നത് ലാല്‍ ജൂനിയറാണ്. നായികയായി എത്തുന്നത് ഭാവനയാണ്. ടൊവിനോയുടെ നടികര്‍ ലോകമെമ്പാടുമായി ആയിരത്തിലധികം സ്‍ക്രീനുകളില്‍ റിലീസ് ചെയ്‍തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

അലന്‍ ആന്റണിയും അനൂപ് വേണുഗോപാലുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്‌സും നിര്‍മാണത്തില്‍ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. പ്രശാന്ത് മാധവാണ് പ്രൊഡക്ഷൻ ഡിസൈൻ.

സൗബിന്‍ ഷാഹിറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, രഞ്ജിത്ത്,  ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്‍മിനു സിജോ, കൃഷ്‍ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവും വേഷമിടുന്നു. പബ്ലിസിറ്റി ഡിസൈൻ  ഹെസ്റ്റൺ ലിനോ. പിആർഒ ശബരിയും ടൊവിനോ തോമസ് ചിത്രത്തിന്റെ ഡിജിറ്റൽ പിആർ അനൂപ് സുന്ദരനുമാണ്.

Read More: മാളവികയ്‍ക്ക് മാംഗല്യം, ജയറാമിന്റെ മകളുടെ വിവാഹം കഴിഞ്ഞു, വരൻ നവനീത് ഗീരീഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്