ടൊവിനോയുടെ വമ്പൻ റിലീസ്, 1000 സ്‍ക്രീനുകളില്‍ നടികര്‍, പ്രീ സെയിലില്‍ നേടിയത്

Published : May 03, 2024, 09:36 AM IST
ടൊവിനോയുടെ വമ്പൻ റിലീസ്,  1000 സ്‍ക്രീനുകളില്‍ നടികര്‍, പ്രീ സെയിലില്‍ നേടിയത്

Synopsis

ടൊവിനോ തോമസിന്റെ നടികര്‍ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ കേരളത്തില്‍ നിന്ന് നേടിയത്.

ടൊവിനോ തോമസ് നായകനായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് നടികര്‍. സംവിധാനം നിര്‍വഹിക്കുന്നത് ലാല്‍ ജൂനിയരാണ്. നായികയായി എത്തുന്നത് ഭാവനയാണ്. ടൊവിനോയുടെ നടികര്‍ ലോകമെമ്പാടുമായി ആയിരത്തിലധികം സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്.

നടികറുടെ കേരള പ്രീ സെയില്‍സ് കളക്ഷൻ റിപ്പോര്‍ട്ടനുസരിച്ച് 50 ലക്ഷത്തോളം മുൻകൂറായി നേടിയിട്ടുണ്ട്. മൂവിമാനിയാക് ട്രാക്ക് ചെയ്‍ത 684 ഷോകളില്‍ നിന്നുള്ള കണക്കുകളാണ് പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിിച്ചിരിക്കുന്നത് ആല്‍ബിയാണ്. സുവിന്‍ എസ് സോമശേഖരനാണ് തിരക്കഥ.

അലന്‍ ആന്റണിയും അനൂപ് വേണുഗോപാലുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്‌സും നിര്‍മാണത്തില്‍ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. പ്രശാന്ത് മാധവാണ് പ്രൊഡക്ഷൻ ഡിസൈൻ.

സൗബിന്‍ ഷാഹിറാണ്  മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, രഞ്ജിത്ത്,  ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്‍മിനു സിജോ, കൃഷ്‍ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവും വേഷമിടുന്നു. പബ്ലിസിറ്റി ഡിസൈൻ  ഹെസ്റ്റൺ ലിനോ. പിആർഒ ശബരിയും ടൊവിനോ തോമസ് ചിത്രത്തിന്റെ ഡിജിറ്റൽ പിആർ അനൂപ് സുന്ദരനുമാണ്.

Read More: മാളവികയ്‍ക്ക് മാംഗല്യം, ജയറാമിന്റെ മകളുടെ വിവാഹം കഴിഞ്ഞു, വരൻ നവനീത് ഗീരീഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'
സൂര്യ - ജിത്തു മാധവൻ ചിത്രം സൂര്യ 47 ആരംഭിച്ചു, നായികയായി നസ്രിയ