പെരുംകള്ളനായ 'മണിയൻ', ഗെറ്റപ്പില്‍ അമ്പരപ്പിച്ച് ടൊവിനൊ തോമസ്

Published : Jan 20, 2023, 11:11 PM IST
പെരുംകള്ളനായ 'മണിയൻ', ഗെറ്റപ്പില്‍ അമ്പരപ്പിച്ച് ടൊവിനൊ തോമസ്

Synopsis

ടൊവിനൊ തോമസിന്റെ ലുക്കിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകരും.

ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. നവാഗതനായ ജിതിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനൊ ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട് പൂർണമായും 3 ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

'ചീയോതിക്കാവിലെ മണിയൻ' എന്ന പെരുംകള്ളൻ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ ജിതില്‍ ലാല്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ചായാഗ്രഹണം ജോമോൻ ടി ജോൺ. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്‍മി എന്നിവരാണ് നായികമാർ.

യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചർ സാഗയാണെന്നാണ് 'അജയന്റെ രണ്ടാം മോഷണത്തെ' വിശേഷിപ്പിക്കുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് 'അജയന്റെ രണ്ടാം മോഷണം' ഒരുങ്ങുന്നത്.

തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം. പ്രൊജക്റ്റ് ഡിസൈനർ  ബാദുഷ ഐൻ എം.  പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസാണ്. പ്രൊഡക്ഷൻ കൺട്രോളർ   പ്രിൻസ്, കോസ്റ്റ്യും ഡിസൈനർ പ്രവീൺ വർമ്മ മേക്ക് അപ്പ് റോണെക്സ് സേവിയർ, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്‌, , മാർക്കറ്റിങ് ഡിസൈൻ പപ്പറ്റ് മീഡിയ,ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടൈൻമെന്റ് കോർണർ, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: പാട്ടുപാടി പ്രേക്ഷകരെ കയ്യിലെടുത്ത് അനുശ്രീ, താരത്തെ അഭിനന്ദിച്ച് ആരാധകരും- വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ