'മസ്റ്റ് വാച്ച്'; നടി മഞ്ജു വാര്യരുടേയും പ്രശംസ നേടി ടൊവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും'

Published : Feb 13, 2024, 01:21 PM IST
'മസ്റ്റ് വാച്ച്'; നടി മഞ്ജു വാര്യരുടേയും പ്രശംസ നേടി ടൊവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും'

Synopsis

'മസ്റ്റ് വാച്ച്' എന്നാണ് ഇൻസ്റ്റ സ്റ്റോറിയിൽ മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ സെൻസേഷണൽ ഹിറ്റ് എന്ന ക്യാപ്ഷനുമായുള്ള പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ഡാർവിനേയും ടൊവിനോയേയും നിർമ്മാതാവ് ഡോൾവിനേയും ക്യാമറ ചെയ്ത ഗൗതം ശങ്കറിനേയുമൊക്കെ പ്രത്യേകം അഭിനന്ദിച്ചിട്ടുമുണ്ട് താരം

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' വലിയ പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. അപ്രതീക്ഷിത വഴികളിലൂടെ മുന്നേറുന്ന കറകളഞ്ഞ സസ്പെൻസ് ത്രില്ലർ എന്നാണ് സിനിമയെകുറിച്ച് പല കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന പ്രേക്ഷകാഭിപ്രായങ്ങള്‍. ഇപ്പോഴിതാ സിനിമയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. 

'മസ്റ്റ് വാച്ച്' എന്നാണ് ഇൻസ്റ്റ സ്റ്റോറിയിൽ മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ സെൻസേഷണൽ ഹിറ്റ് എന്ന ക്യാപ്ഷനുമായുള്ള പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ഡാർവിനേയും ടൊവിനോയേയും നിർമ്മാതാവ് ഡോൾവിനേയും ക്യാമറ ചെയ്ത ഗൗതം ശങ്കറിനേയുമൊക്കെ പ്രത്യേകം അഭിനന്ദിച്ചിട്ടുമുണ്ട് താരം. ഇത്തരത്തിൽ സിനിമാ ഇൻഡസ്ട്രിയിൽ നിന്നുതന്നെ നിരവധി പേരുടെ മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുകയാണ്. 

സങ്കടം വരുമ്പോൾ കരയുകയും സന്തോഷം വരുമ്പോൾ ചിരിക്കുകയും ചെയ്യുന്ന സാധാരണക്കാരനായൊരു പോലീസുകാരനായി ടൊവിനോയുടെ അസാമാന്യ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ജിനു വി എബ്രാഹാമിന്‍റെ ഒട്ടേറെ ലെയറുകളുള്ള തിരക്കഥയ്ക്ക് ഡാർവിന്‍റെ കൈയ്യടക്കമുള്ള സംവിധാന മികവും സന്തോഷ് നാരായണൻ്റെ എൻഗേജ് ചെയ്യിക്കുന്ന പശ്ചാത്തല സംഗീതവും ഗൗതമിന്‍റെ മനോഹരമായ ഫ്രെയിമുകളും കൂടിയായപ്പോള്‍ മികവുറ്റൊരു സിനിമാനുഭവം തന്നെ പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ്.

മെഗാ സ്റ്റേജ് ഇവന്‍റ് "സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ" ഏഷ്യാനെറ്റിൽ

"വഴിയിൽ ഉപേക്ഷിച്ചു പോകരുത്": പ്രേക്ഷകരോട് പറഞ്ഞ് മമ്മൂട്ടി.!

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു