
ട്രെയിനില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച് ബോളിവുഡ് താരം ബോബി ഡാര്‍ലിംഗ്. ദില്ലി മെട്രോ ട്രെയിനിലാണ് സംഭവം. ബോബി യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍. എന്താണ് യഥാര്‍ഥ സംഭവമെന്ന് വ്യക്തമല്ല.
യാത്രക്കാരനെ നടി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുമ്പോള്‍ സമീപത്ത് റെയില്‍വേ പൊലീസിനെയും കാണാം. യാത്രക്കാരനെ ബോബി ഡാര്‍ലിംഗ് മര്‍ദ്ദിക്കുന്നത് തടയാൻ ശ്രമിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ. ഇതുവരെ സംഭവത്തില്‍ നടി പ്രതികരിച്ചിട്ടില്ല. ഒരാഴ്‍ച മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത് എന്നാണ് ഫ്രീ പ്രസ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്.
ട്രാൻസ്‍ജെൻഡര്‍ നടിയാണ് ബോബി ഡാര്‍ലിംഗ്. അനില്‍ കപൂര്‍ നായകനായ ഹിറ്റ് ചിത്രം ടാലിന്റെ ഡ്രസ് ഡിസൈനാറായിട്ടാണ് ബോബി ഡാര്‍ലിംഗ് ആദ്യം പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ക്യാ കൂള്‍ ഹേ ഹം സിനിമയിലൂടെയാണ് ബോബി ഡാര്‍ലിംഗ് നടി എന്ന നിലയിലും പേരുകേട്ടത്. നാസര്‍, നവരസ എന്നീ ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമേ അപ്‍ന സപ്‍ന മണി മണി, സൂപ്പര്‍ മോഡല്‍, ഹസീ തോ ഫസീ, അപാര്‍ട്‍മെന്റ് തുടങ്ങിയവയിലും നടി ബോബി ഡാര്‍ലിംഗ് വേഷമിട്ടു.
ബോബി ഡാര്‍ലിംഗ് രമ്‍നീക് ശര്‍മയെ വിവാഹം ചെയ്‍തെങ്കിലും പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു. ഭോപ്പാലിലെ ഒരു വ്യവസായിയായിരുന്നു ബോളിവുഡ് താരത്തിന്റെ ഭര്‍ത്താവ്. ബോബി ഡാര്‍ലിംഗ് നിരവധി ടെലിവിഷൻ ഷോകളിലും പങ്കെടുത്തിരുന്നു. ഫെയിം ഗുരുഗുല്‍, ബിഗ് ബോസ് ഷോകള്‍ക്ക് പുറമേ സച് കാ സാമ്‍ന, ഇമോഷണല്‍ അത്യചാര്‍. ഇസ് പ്യാര്‍ കോ ക്യാ നാം ഡൂണ്‍, ആഹദ് എന്നിവയിലും ബോളിവുഡ് നടി ബോബി ഡാര്‍ലിംഗ് പങ്കെടുത്തിരുന്നു.
Read More: ചരിത്രമാകാൻ ലിയോയും, വിജയ്‍യുടെ പുതിയ ചിത്രം അതിര്‍ത്തി രാജ്യത്തും ആവേശത്തിര തീര്‍ക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ