ഫഹദിനൊപ്പം വമ്പൻ താരനിര; 'ട്രാൻസ്' ഫെബ്രുവരി 14ന് തിയേറ്ററിലെത്തും

Published : Jan 21, 2020, 03:36 PM IST
ഫഹദിനൊപ്പം വമ്പൻ താരനിര; 'ട്രാൻസ്' ഫെബ്രുവരി 14ന് തിയേറ്ററിലെത്തും

Synopsis

 2017ല്‍ ചിത്രീകരണമാരംഭിച്ച ട്രാന്‍സ് രണ്ട് വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ട്രാൻസ്. 2012ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ലുക്ക് പുറത്തുവിട്ടത്. 

ഫഹദിനെ കൂടാതെ സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, നസ്രിയ, അൽഫോൻസ് പുത്രനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 2017ല്‍ ചിത്രീകരണമാരംഭിച്ച ട്രാന്‍സ് രണ്ട് വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ്, പറവ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രവീൺ പ്രഭാകർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് ജാക്സൺ വിജയനാണ്. സംവിധായകൻ ഗൗതം വാസുദേവ മേനോന്‍ ചിത്രത്തിൽ വില്ലന്‍ വേഷത്തിലെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അമല്‍ നീരദാണ് ക്യാമറ ഒരുക്കിയിരിക്കുന്നത് .റോബോട്ടിക്‌സ് നിയന്ത്രണമുള്ള ബോള്‍ട്ട് ഹൈ സ്പീഡ് സിനിബോട്ട് ക്യാമറ ഉള്‍പ്പെടെ ഛായാഗ്രഹണത്തിലും പുതുമ പരീക്ഷിക്കുന്നുണ്ട്. ഫെബ്രുവരി 14ന് ചിത്രം പ്രദർശനത്തിനെത്തും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക