ദീപികയ്ക്ക് പകരം തൃപ്തി ദിമ്രി പ്രഭാസിന്‍റെ 'സ്പിരിറ്റ്' നായികയാകുമ്പോള്‍ ലഭിക്കുന്ന ശമ്പളം ഇതാണ് !

Published : May 27, 2025, 08:03 AM IST
ദീപികയ്ക്ക് പകരം തൃപ്തി ദിമ്രി പ്രഭാസിന്‍റെ 'സ്പിരിറ്റ്' നായികയാകുമ്പോള്‍ ലഭിക്കുന്ന ശമ്പളം ഇതാണ് !

Synopsis

സ്പിരിറ്റ് എന്ന ചിത്രത്തില്‍ നിന്ന് ദീപിക പദുകോണ്‍ പിന്മാറിയതിനെ തുടര്‍ന്ന് തൃപ്തി ദിമ്രിയാണ് പ്രഭാസിന്റെ നായികയാകുന്നത്. ദീപികയുടെ ഉയര്‍ന്ന പ്രതിഫല ആവശ്യങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൊച്ചി: അര്‍ജുന്‍ റെഡ്ഡിയിലൂടെയും അനിമലിലൂടെയുമൊക്കെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ പ്രഭാസ് ആണ്. സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം എത്തിയിരുന്നു. നായികയായി നിശ്ചയിച്ചിരുന്ന ദീപിക പദുകോണ്‍ ചിത്രത്തില്‍ നിന്നും പുറത്തായി എന്നതായിരുന്നു അത്. 

ദീപിക മുന്നോട്ടു വച്ചിരിക്കുന്ന വിവിധ ഡിമാന്‍ഡുകളാണ് സംവിധായകനെ ഉള്‍പ്പെടെ ചൊടിപ്പിച്ചതെന്നും അതിനാല്‍ അവര്‍ നായികാ വേഷത്തിലേക്ക് മറ്റൊരു താരത്തെ നോക്കുകയാണെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആ റിപ്പോര്‍ട്ടുകളെ ശരിവച്ചുകൊണ്ട് പുതിയ നായികയെ കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. 

2017 ല്‍ അരങ്ങേറ്റം കുറിച്ച്, ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ തരംഗം തീര്‍ത്ത ബോളിവുഡ് നായിക തൃപ്തി ദിമ്രിയാണ് സ്പിരിറ്റില്‍ പ്രഭാസിന്‍റെ നായികയാവുന്നത്. ഇപ്പോള്‍ തൃപ്തിയുടെ ശമ്പള വിവരവും ചില തെലുങ്ക് മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. 4 കോടി രൂപയാണ് തൃപ്തിക്ക് പടത്തിലെ ശമ്പളമായി ലഭിക്കുക എന്നാണ് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നേരത്തെ ദീപിക 20 കോടി ചോദിച്ചയിടത്താണ് തൃപ്തിക്ക് നാല് കോടി കൊടുക്കുന്നത്. 20 കോടിക്ക് പുറമേ ലാഭത്തില്‍ പങ്കാളിത്തവും, എട്ടു മണിക്കൂര്‍ ഷിഫ്റ്റും, തെലുങ്ക് ഡബ്ബ് ചെയ്യില്ല എന്നീ കാര്യങ്ങളാണ് ദീപിക നേരത്തെ ഉന്നയിച്ചത് എന്നായിരുന്നു വിവരം. അതോടെയാണ് സംവിധായകന്‍ ദീപിക നായികയായി വേണ്ട എന്ന തീരുമാനത്തില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 

2024 അവസാനം ചിത്രീകരണം ആരംഭിക്കാന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമയായിരുന്നു സ്പിരിറ്റ്. എന്നാല്‍ ദീപിക പദുകോണിന്‍റെ ഗര്‍ഭകാലം ചിത്രീകരണം മുന്നോട്ട് നീട്ടി. ഷെഡ്യൂളില്‍ പ്രശ്നം വന്നതിന് പിന്നാലെ പിന്മാറാന്‍ ദീപിക തയ്യാറെടുത്തിരുന്നു. എന്നാല്‍ സംവിധായകന്‍ ദീപികയ്ക്ക് അനുയോജ്യമായ തരത്തില്‍ ചിത്രീകരണം മാറ്റുകയായിരുന്നു. എന്നാല്‍ കാത്തിരിപ്പിന് ഒടുവില്‍ ദീപികയെ മാറ്റി പടം ഷൂട്ടിംഗിലേക്ക് പോവുകയാണ്. 

ടി സീരിസാണ് സ്പിരിറ്റ് സിനിമയുടെ പ്രധാന നിര്‍മ്മാതാക്കള്‍. ചിത്രം ഒരു പൊലീസ് കഥയാണ് എന്നാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ തന്നെ പറയുന്നത്. ഗലാറ്റ പ്ലസിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പ്രഭാസ് നായകനാകുന്ന തന്‍റെ അടുത്ത ചിത്രം റിലീസ് ദിനത്തില്‍  150 കോടി  കളക്ഷന്‍ നേടുമെന്നാണ് സന്ദീപ് അവകാശപ്പെട്ടിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ