ആടുകളത്തില്‍ ധനുഷിന്റെ നായികയായി തൃഷ, ചിത്രങ്ങള്‍ പ്രചരിക്കുന്നു!

Web Desk   | Asianet News
Published : May 13, 2021, 05:50 PM IST
ആടുകളത്തില്‍ ധനുഷിന്റെ നായികയായി തൃഷ, ചിത്രങ്ങള്‍ പ്രചരിക്കുന്നു!

Synopsis

ധനുഷിന് ഒപ്പം ചില രംഗങ്ങളില്‍ അഭിനിച്ചെങ്കിലും തൃഷ പിൻമാറുകയായിരുന്നു.

ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ആടുകളം.  മികച്ച നടനുള്ള ദേശീയ പുരസ്‍കാരം ആദ്യമായി ധനുഷിന് ആടുകളത്തിലൂടെ ലഭിക്കുകയും ചെയ്‍തു. ഇന്നും എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന സിനിമയാണ് ആടുകളം. ആടുകളത്തില്‍ തൃഷയെയായിരുന്നു ആദ്യം നായികയായി തീരുമാനിച്ചത് എന്നതാണ് ഇപോള്‍ ചര്‍ച്ചയാകുന്ന ഒരു കാര്യം.

തപ്‍സിയായിരുന്നു ആടുകളത്തില്‍ ധനുഷിന്റെ നായികയായി അഭിനയിച്ചത്. തപ്‍സിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രവുമായിരുന്നു ആടുകളം. എന്നാല്‍ വെട്രിമാരൻ സംവിധാനം ചെയ്‍ത ആടുകളത്തില്‍ തൃഷയെയായിരുന്നു ആദ്യം നായികയായി തീരുമാനിച്ചത്. ചിത്രത്തിനായി ധനുഷും തൃഷയും ഒന്നിച്ചഭിനയിക്കുന്നതിന്റെ ലൊക്കേഷൻ ചിത്രങ്ങള്‍ ഇപോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വിണ്ണൈത്താണ്ടി വരുവായാ' സിനിമയുടെ ഷൂട്ടിംഗില്‍ പോകേണ്ടതിനാല്‍ തൃഷ ധനുഷ് ചിത്രത്തില്‍ നിന്ന് പിന്മാറി എന്നാണ് പറയപ്പെടുന്നത്.

 ആടുകളത്തിന്റെ ചില രംഗങ്ങളില്‍ അഭിനയിച്ചെങ്കിലും തൃഷ സിനിമയില്‍ തുടരാതിരിക്കുകയായിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ്ക്കും തൃഷയ്ക്കും എതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ്
പ്രണയ സമ്മാനവുമായി ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; പുത്തൻ ഗാനം പുറത്ത്