ടൊവിനോയുടെ നായികയാവാന്‍ തൃഷ? 'റാമി'ന് ശേഷം വീണ്ടും മലയാളത്തിലേക്കെന്ന് റിപ്പോര്‍ട്ട്

Published : Jul 07, 2023, 12:04 PM IST
ടൊവിനോയുടെ നായികയാവാന്‍ തൃഷ? 'റാമി'ന് ശേഷം വീണ്ടും മലയാളത്തിലേക്കെന്ന് റിപ്പോര്‍ട്ട്

Synopsis

സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍

തമിഴ് നായികമാരില്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് തൃഷ കൃഷ്ണന്‍. രണ്ടായിരത്തിന്‍റെ തുടക്കം മുതലിങ്ങോട്ട് തൃഷ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ മലയാളികള്‍ സ്വീകരിച്ചിട്ടുണ്ട്. 96, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയവയൊക്കെയാണ് അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. രണ്ട് ചിത്രങ്ങളിലാണ് തൃഷ ഇതുവരെ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്. നിവിന്‍ പോളിക്കൊപ്പമെത്തി ഹേയ് ജൂഡും മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്‍റെ ഇനിയും റിലീസ് ചെയ്യപ്പെടാത്ത റാമും. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തില്‍ക്കൂടി തൃഷ ഭാഗഭാക്കായേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ടൊവിനോ നായകനാവുന്ന ഐഡന്‍റിറ്റി എന്ന സിനിമയിലാണ് തൃഷ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊവിനോയെ നായകനാക്കി ഫോറന്‍സിക് എന്ന ചിത്രമൊരുക്കിയ ഇരട്ട സംവിധായകര്‍ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവരുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തില്‍ തൃഷ നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ട്. മഡോണ സെബാസ്റ്റ്യന്‍ ആണ് അത്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് നിര്‍മ്മാണം. സെപ്റ്റംബര്‍ 23 ന് ചിത്രീകരണം ആരംഭിക്കും. കൊച്ചി, ബംഗളൂരു, മൌറീഷ്യസ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു 2020 ല്‍ പുറത്തെത്തിയ ഫോറന്‍സിക്. ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമായ മലയാളത്തിലെ ആദ്യ സിനിമയുമായിരുന്നു ഇത്. സയന്‍സ് ഓഫ് ക്രൈം എന്നായിരുന്നു ചിത്രത്തിന്‍റെ ടാഗ്‍ലൈന്‍. മംമ്ത മോഹന്‍ദാസ് ആയിരുന്നു നായിക. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ALSO READ : 'വീട്ടിലിരുന്ന് പഴങ്കഞ്ഞി കുടിക്കുന്നതിന്‍റെ വീഡിയോ ഇടുന്നത് എങ്ങനെ'? വിമര്‍ശകരോട് അഖിലിന് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ