'ദളപതിയെ അന്വേഷിച്ചുവെന്ന് പറയൂ' എന്ന് ആരാധകർ, മറുപടി നൽകി തൃഷ; വീഡിയോ വൈറൽ

Published : May 16, 2026, 08:49 AM IST
Vijay and Trisha

Synopsis

മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതോടെ, നടി തൃഷയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. ഭാര്യ സംഗീത വിവാഹമോചനത്തിന് ഹർജി നൽകിയതും സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യവും ഈ അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു. വിജയിയെ അന്വേഷിച്ചുവെന്ന് പറയാമോ എന്ന ആരാധകരുടെ ചോദ്യത്തിന് തൃഷ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. Vijay, Trisha

തമിഴകത്ത് വലിയ രാഷ്ട്രീയ മാറ്റത്തിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് വഴിയൊരുക്കിയിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർസ്റ്റാറും ടിവികെ അധ്യക്ഷനുമായ വിജയ് അധികാരത്തിലേറിയതോടെ ഇനി എന്തൊക്കെയാണ് തമിഴ് രാഷ്ട്രീയത്തിൽ അരങ്ങേറാൻ പോകുന്നതെന്ന് ഉറ്റുനോക്കുകയാണ് ഏവരും. വിജയ് അധികാരത്തിലേറിയെങ്കിലും സമൂഹമാധ്യമങ്ങളിലും മറ്റും ഏറെ ചർച്ചയാവുന്നത് തൃഷയുടെ സാന്നിധ്യമാണ്. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് വിജയ്- തൃഷ ബന്ധത്തെ കുറിച്ച് തമിഴകത്ത് വീണ്ടും ചർച്ച തുടങ്ങുന്നത്. വിജയ്ക്ക് ഇൻഡസ്ട്രിയിലെ ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടെന്ന് സംഗീത വിവാഹമോചന ഹർജിയിൽ ഉന്നയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള വിജയ്‌ക്കൊപ്പമുള്ള തൃഷയുടെ സാന്നിധ്യം വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടത്. സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷ എത്തിയതും വിജയ്‌യുടെ അമ്മയെ കെട്ടിപ്പിടിച്ചതുമടക്കം, ചടങ്ങിന് ശേഷം തൃഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളടക്കം വലിയ സൂചനകളാണ് പലതും തന്നതെന്നാണ് ദളപതി ആരാധകർ പറയുന്നത്. എന്നാൽ തങ്ങളുടെ ബന്ധത്തെ കുറിച്ച് ഉയരുന്ന ആരോപണങ്ങളിൽ വിജയ്‌യോ തൃഷയെ ഇതുവരെ പരസ്യമായി യാതൊരുവിധ പ്രതികരണങ്ങളും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇപ്പോഴിതാ തൃഷയുടെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കാറിലിരിക്കുന്ന തൃഷയോട് ചുറ്റും കൂടിയിരിക്കുന്ന ആരാധകർ ചോദിക്കുന്ന ചോദ്യവും അതിന് തൃഷ നൽകിയ മറുപടിയുമാണ് ശ്രദ്ധേയം. ദളപതിയെ അന്വേഷിച്ചുവെന്ന് പറയൂ എന്നാണ് പുറത്തു കൂടിയിരിക്കുന്ന ആരാധകർ തൃഷയോട് പറയുന്നത്. 'കണ്ടിപ്പാ' എന്നാണ് തൃഷ ഇതിന് നൽകുന്ന മറുപടി. നിരവധി പേരാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

അതേസമയം വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതോട് കൂടി ഇനി എന്താണ് വിവാഹമോചന ഹർജിയിൽ സംഭവിക്കാൻ പോവുന്നതെന്നും തമിഴകം ഉറ്റുനോക്കുന്ന കാര്യമാണ്. കോടതിക്ക് പുറത്ത് ഹർജി ഒത്തുതീർപ്പാക്കിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സമരം എന്ന് പറയരുത്, ഇത് കോപ്രായം'; കെഎസ്ആര്‍ടിസി ബസുകളിലെ പ്രതിഷേധത്തെ വിമര്‍ശിച്ച് അഖില്‍ മാരാര്‍
'ആ കാരണം കൊണ്ടാണ് 5 വർഷം ഈ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്'; ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി പാർവതി തിരുവോത്ത്