'പ്രായമാകുമ്പോൾ ആരും നിങ്ങളെ അപമാനിക്കാതിരിക്കട്ടെ'; ട്രോളുകൾക്ക് അമിതാഭ് ബച്ചന്റെ മറുപടി

By Web TeamFirst Published May 16, 2022, 11:15 AM IST
Highlights

'വൃദ്ധനേ, ഉച്ചയായി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ന്ത്യൻ സിനിമയുടെ ബി​ഗ്ബിയാണ് അമിതാഭ് ബച്ചൻ(Amitabh Bachchan). പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന താരം. ബി​ഗ് സ്ക്രീനിൽ കാലങ്ങൾ പിന്നിട്ട താരം സോഷ്യൽ മീഡിയയിലെ ട്രോളുകൾക്ക് നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസം ബച്ചൻ പങ്കുവച്ച ​ഗുഡ്മോണിം​ഗ് പോസ്റ്റാണ് പ്രതികരണത്തിന് കാരണം. 

കഴിഞ്ഞ ദിവസം വൈകിയായിരുന്നു അമിതാഭ് ബച്ചൻ ​ഗുഡ് മോണിം​ഗ് ആശംസിച്ചത്. പിന്നാലെ ചിലർ ട്രോളുകളുമായി പോസ്റ്റിന് താഴെ എത്തി. പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും നന്ദി പറയുന്നു എന്നും രാത്രി ഏറെ നേരം വൈകി ഉറങ്ങിയതിനാൽ ഉണർന്നത് വളരെ താമസിച്ചാണ് എന്നും അതിനാലാണ് ആശംസ വൈകിയതെന്നുമാണ് ഒരാൾക്ക് താരം നൽകിയ മറുപടി. 

'വൃദ്ധനേ, ഉച്ചയായി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പ്രായമാകുമ്പോൾ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കാമെന്നായിരുന്നു അമിതാഭ് ബച്ചൻ നൽകിയ മറുപടി. നിരവധി പേരാണ് താരത്തിന്റെ മറുപടികളെ പിന്തുണച്ച് കൊണ്ട് രം​ഗത്തെത്തിയത്. 

അതേസമയം 'ബ്രഹ്മാസ്ത്ര'യാണ് അമിതാഭ് ബച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചത്രം. രൺബീർ കപൂറും ആലിയ ഭട്ടും അഭിനയിക്കുന്ന ചിത്രം അയാൻ മുഖർജിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹോളിവുഡ് ചിത്രം 'ദ ഇന്റേൺ' എന്നതിന്റെ ഹിന്ദി റീമേക്കിലും താരം പ്രധാന വേഷം ചെയ്യുന്നുണ്ട്.

'റോക്കി ഭായി'യുടെ അമ്മ, വയസ്സ് 27, 'കെജിഎഫി'ന് തന്നെ ആവശ്യമായിരുന്നുവെന്ന് അർച്ചന

ബിഗ് സ്ക്രീനില്‍ ചെറിയ സമയം കൊണ്ട് തന്നെ ഏറെ ആരാധകരെ സൃഷ്ടിച്ച കഥാപാത്രമാണ് 'കെജിഎഫി'ലെ(KGF) റോക്കിഭായിയുടെ അമ്മയായ ശാന്തമ്മ. നടി അര്‍ച്ചന ജോയിസ്സാണ് ഈ കഥാപാത്രത്തെ സ്ക്രീനിൽ എത്തിച്ചത്.  27 വയസ്സാണ് അർച്ചനയുടെ പ്രായം എങ്കിലും യാഷിന്റെ അമ്മയെ തന്മയത്വത്തോടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ താരത്തിന് സാധിച്ചു. ആദ്യം വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയ വേഷമാണ് സംവിധായകന് പ്രശാന്ത് നീല്‍ ആവശ്യപ്പെട്ടതോടെ ഏറ്റെടുത്തതെന്ന് പറയുകയാണ് അർച്ചനയിപ്പോൾ. ബെംഗ്ലൂരുവില്‍ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയായിരുന്നു അർച്ചന. 

'ഞാനല്ല കെജിഎഫിനെ ചൂസ് ചെയ്തത്. അവരാണ് എന്നെ ചൂസ് ചെയ്തത്. ടെലിവിഷൻ‌ സീരിയലിലൂടെയാണ് ഞാൻ‌ എന്റെ കരിയർ ആരംഭിക്കുന്നത്. കെജിഎഫ് ആണെന്റെ ആദ്യ സിനിമ. ഒരു സീരിയലിലെ ദുർ​ഗ എന്ന കഥാപാത്രം കണ്ടാണ് കെജിഎഫ് പ്രവർത്തകർ എന്നെ സമീപിക്കുന്നത്. ആദ്യം പറ്റില്ലെന്നായിരുന്നു പറഞ്ഞത്. പിന്നീട് പ്രശാന്ത് സർ നിരവധി തവണ എന്നെ കോണ്ടാക്ട് ചെയ്തിരുന്നുവെങ്കിലും ഞാൻ ഓക്കെ പറഞ്ഞില്ല. ഒരുതവണ നേരിൽവന്ന് കഥ കേൾക്കാനും ശേഷം തീരുമാനിക്കാനുമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് കഥ കേൾക്കുന്നത്. കെജിഎഫിന് എന്നെ ആവശ്യമായിരുന്നെന്ന് തോന്നുന്നു', അർച്ചന പറയുന്നു. 

'റോക്കി ഭായിയുടെ മുതിർന്ന കാലഘട്ടത്തെ അമ്മയായി അഭിനയിക്കാൻ ആയുന്നുവെന്നാണ് ആദ്യം കരുതിയത്. ശേഷമാണ് റോക്കി ഭായിയുടെ കുട്ടിക്കാലത്തെ അമ്മയാണെന്ന്. അതെനിക്ക് ഈസിയായിരുന്നു. കെജിഎഫ് അമ്മ എന്നാണ് എല്ലാവരും എന്നെയിപ്പോൾ വിളിക്കാറ്. കെജിഎഫ് ഒന്നിനെക്കാൾ രണ്ടാം ഭാ​ഗം വന്നപ്പോഴാണ് ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയതെന്ന് തോന്നുന്നു', എന്നും അർച്ചന പറയുന്നു. എന്തായാലും കഥക് നൃത്തകി കൂടിയായ അര്‍ച്ചന ആദ്യ ചിത്രത്തില്‍ തന്നെ പാന്‍ ഇന്ത്യന്‍ ആരാധകരെ സൃഷ്ടിച്ചതിന്‍റെ സന്തോഷത്തിലാണ്. ഫഹദ് ഫാസിലിന്‍റെ ആരാധിക കൂടിയാണ് അര്‍ച്ചന.

click me!