സുനാമിയുടെ കഥ ചോദിച്ച് പിഷാരടി;’ഒന്നും ഇല്ലാ’യെന്ന് മുകേഷ്, രണ്ടാമത്തെ ടീസര്‍

Web Desk   | Asianet News
Published : Feb 25, 2021, 08:36 AM IST
സുനാമിയുടെ കഥ ചോദിച്ച് പിഷാരടി;’ഒന്നും ഇല്ലാ’യെന്ന് മുകേഷ്, രണ്ടാമത്തെ ടീസര്‍

Synopsis

ഇതിന് മുമ്പ് പുറത്തിറങ്ങിയ ടീസറില്‍ ഇന്നസെന്റ് ദിലീസിനാണ് കഥ പറഞ്ഞ് കൊടുക്കുന്നതായാണ് ഉള്ളത്.

സംവിധായകനും നടനുമായ ലാലും, മകന്‍ ലാല്‍ ജൂനിയറും സംവിധാനം ചെയ്ത സുനാമിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. മുകേഷ് പിഷാരടിക്ക് സുനാമിയുടെ കഥ പറഞ്ഞ് കൊടുക്കുന്ന രീതിയില്‍ രസകരമായാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ ടീസറില്‍ ഇന്നസെന്റ് ദിലീസിനാണ് കഥ പറഞ്ഞ് കൊടുക്കുന്നതായാണ് ഉള്ളത്.

ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. തൃശൂര്‍, യു.സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 11ന് ചിത്രം തീയറ്ററുകളില്‍ എത്തും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആ മോഹൻലാൽ ചിത്രത്തിൽ മോനിഷയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് എന്നെ; തുറന്നുപറഞ്ഞ് ആശ ശരത്ത്
വാമ്പയർ മിത്തോളജിയുമായി അമല പോളിന്റെ 'ഹാഫ്'; പുത്തൻ പോസ്റ്റർ