ദേവി നായര്‍ നായികയാവുന്ന തുളു ചിത്രം; ബെംഗളൂരു മേളയിലേക്ക് 'പിദായി'

Published : Mar 08, 2025, 05:55 PM IST
ദേവി നായര്‍ നായികയാവുന്ന തുളു ചിത്രം; ബെംഗളൂരു മേളയിലേക്ക് 'പിദായി'

Synopsis

ജലജയുടെ മകൾ ദേവി നായർ നായിക

പ്രശസ്ത നടി ജലജയുടെ മകൾ ദേവി നായർ നായികയായി അഭിനയിച്ച തുളു സിനിമയാണ് പിദായി. ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളം ചിത്രങ്ങളുടെ കൂടെ മറ്റൊരു മലയാളി കൂട്ടായ്മയുടെ ഈ തുളു സിനിമയും തരഞ്ഞെടുക്കപ്പെട്ടു. ദേവി നായരെ കൂടാതെ കന്നഡ നടൻ ശരത് ലോഹിതാശ്വ, ദീപക് റായ്, രൂപ വർക്കാടി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

ഇതിനു മുമ്പ് ദേവി നായർ മലയാളത്തിൽ ഫഹദ് ഫാസിൽ നായകനായ മാലിക്, റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ഒറ്റ, രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ് മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്‌തിട്ടുണ്ട്‌. പ്രജേഷ് സെൻ സംവിധാനം ചെയ്ത ആസിഫ് അലി അഭിയിക്കുന്ന ഹൌഡിനിയാണ് ദേവി നായർ അഭിനയിച്ച വരാനിരിക്കുന്ന സിനിമ. ദേവി നായർ സ്വന്തമായാണ് ചിത്രത്തിനുവേണ്ടി ഡബ്ബിംഗ് നിര്‍വ്വഹിച്ചത്. 

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അനന്തരവനും ജീറ്റിഗെ എന്ന ആദ്യ തുളു സിനിമയിലൂടെ ദേശീയ അവാർഡ് ജേതാവുമായ സന്തോഷ് മാടയാണ് സംവിധായകൻ. ജയരാജ്, കമൽ, റോഷൻ ആൻഡ്രൂസ് എന്നിവരുടെ കൂടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള സന്തോഷ് മാടയുടെ മൂന്നാമത്തെ സിനിമയാണ് പിദായി. വിശേഷം, ലെവൽ ക്രോസ്, അപ്പുറം എന്നീ മലയാള സിനിമകൾക്കൊപ്പം മെയ്യഴകൻ, അമരൻ, വാഴൈ എന്നി ശ്രദ്ധേയ തമിഴ് സിനിമകളും ഇന്ത്യൻ ചലച്ചിത്ര മത്സരവിഭാഗത്തിലുണ്ട്. ചിത്രഭാരതി എന്ന ഇന്ത്യൻ ചലച്ചിത്ര വിഭാഗത്തിൽ കൂടാതെ കന്നഡ ചലച്ചിത്ര വിഭാഗത്തിലും പിദായി മത്സരിക്കുന്നുണ്ട്. ആദ്യമായാണ് തുളു സിനിമ ഈ രണ്ടു മത്സരവിഭാഗത്തിൽ മത്സരിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.   

കൈതപ്രം വരികൾ എഴുതിയ ആദ്യത്തെ തുളു സിനിമയാണ് പിദായി. പിവി അജയ് നമ്പൂതിരിയാണ് സംഗീതം. പശ്ചാത്തല സംഗീതം ദീപാങ്കുരൻ കൈതപ്രം. പലഭാഷകളിലായി എഴുന്നൂറില്‍പരം ചിത്രങ്ങൾ എഡിറ്റ് ചെയ്ത് രണ്ട് ദേശീയ അവാർഡുകളും നിരവധി സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയ സുരേഷ് അരസ് പിദായിയുടെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നു. മറ്റൊരു മലയാളി ഉണ്ണി മടവൂർ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സന്തോഷിന്റെ ആദ്യ സിനിമയായ ജീറ്റിഗെയിലും ഉണ്ണി മടവൂർ തന്നെയായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് മീര കൃഷ്ണൻ നാലാമതായി വസ്ത്രാലങ്കാരം നിർവഹിച്ച ചിത്രം കൂടിയാണിത്. പിആര്‍ഒ എ എസ് ദിനേശ്.

ALSO READ : രസകരമായ കഥയുമായി 'വത്സല ക്ലബ്ബ്'; ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലായിരുന്നു..'; തുറന്നുപറഞ്ഞ് 'ധൂം' താരം റിമി സെൻ
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ