ഹോട്ടല്‍മുറിയില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; പരാതിയുമായി സീരിയല്‍ നടി

By Web TeamFirst Published Nov 16, 2019, 10:25 PM IST
Highlights

നടിയുടെ പരാതിക്ക് പിന്നാലെ പ്രതി ഒളിവിലാണ്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മുംബൈ: ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയുമായി ഹിന്ദി സീരിയല്‍ താരം. കഹാനി ഘര്‍ ഘര്‍ കി, നാച്ച് ബാലിയെ തുടങ്ങിയ പ്രശസ്ത ഷോകളിലൂടെയും നിരവധി സീരിയലുകളിലൂടെയും താരമായ നടിയാണ് പരാതിയുമായി രംഗത്തെത്തിയത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഹോട്ടല്‍ മുറിയില്‍ വച്ച് മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തുവെന്നാണ് താരം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മുംബൈ സ്വദേശിനിയാണ് താരം. താന്‍ ഗര്‍ഭിണിയാണെന്നും വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് അറിയിച്ചതിനാലാണ് പരാതി നല്‍കിയതെന്നും യുവതി പരാതിയില്‍ പറയുന്നു.

അതേസമയം നടിയുടെ പരാതിക്ക് പിന്നാലെ പ്രതി ഒളിവിലാണ്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയുടെ കുടുംബത്തിന് സംഭവങ്ങള്‍ അറിയാമെന്നും എന്നാല്‍ അവര്‍ മൗനം പാലിക്കുകയാണെന്നും നടി ആരോപിച്ചു. താരവും ജൂനിയര്‍ ആര്‍ട്ടിസ്റ്റും നിരവധി ഷോകളില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വിവരം. പരാതിയുമായി പരസ്യമായി രംഗത്തുവരാന്‍ നടി തയ്യാറായിട്ടില്ല.

click me!