മനു അശോകനാണ് സംവിധാനം നിര്‍വഹിക്കുന്നത്.
മലയാളികൾക്ക് ഹിറ്റ് സിനിമകൾ സമ്മാനിച്ച മനു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസ് ‘ഐസ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്രെൻഡ് ആവുന്നു. ബോബി–സഞ്ജയ് കൂട്ടുകെട്ടുമായി മനു അശോകൻ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 1983, കാണെകാണെ,ക്വീൻ ഇനി വരാൻ പോകുന്ന ആസിഫ് അലി ചിത്രം കോട്ടയം ബെൽറ്റ് ഇങ്ങനെ മലയാളികൾക്ക് ഒത്തിരി നല്ല സിനിമകൾ സമ്മാനിക്കുന്ന ഡ്രീം കാച്ചർ പ്രൊഡക്ഷൻസ്, ബാനറിൽ ടി ആർ ഷംസുദ്ദീൻ ആണ് EYES വെബ് സീരീസും പ്രൊഡ്യൂസ് ചെയ്യുന്നത്.
‘Watch, Protect, Defend’ എന്നാണ് സീരീസിന്റെ ടാഗ്‌ലൈൻ.ഒരിക്കൽ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതായ ഒരാൾ തന്നെ ഏറ്റവും വലിയ ഭീഷണിയായി മാറുന്ന സാഹചര്യങ്ങളിലൂടെയാണ് ‘EYES’ കഥ പറയുന്നത്. സ്റ്റോക്കിംഗ്, പ്രതികാരബോധമുള്ള മുൻ പങ്കാളികൾ, അപകടകരമായ മാനസികാവസ്ഥയിലുള്ളവർ എന്നിവരിൽ നിന്ന് ഭീഷണി നേരിടുന്നവരുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. അഞ്ജന നായരാണ് കഥ എഴുതിയിരിക്കുന്നത്. സംഗീതം ഒരുക്കുന്നത് രഞ്ജിൻ രാജാണ്.
പാർവതി തിരുവോത്ത് നായികയായ ‘ഉയരെ’യിലൂടെയാണ് മനു അശോകൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവർ അഭിനയിച്ച ‘കാണെക്കാണെ’യും ശ്രദ്ധ നേടിയിരുന്നു.
അതേ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിനാൽ ‘ഐസ്’ സിനിമാ പ്രേമികൾക്കിടയിൽ പ്രതീക്ഷ ഉയർത്തുകയാണ്. ഛായാഗ്രഹണം ഗൗതം ശങ്കർ, എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രൻ,സംഗീതം രഞ്ജിൻ രാജ്, പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് നാഥ്, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്,മേക്കപ്പ് ജയൻ പൂങ്കുളം, സ്റ്റിൽസ് ജിയോ ജോമി, സൗണ്ട് ഡിസൈൻ വിഘ്നേഷ് വിക്കി,ഫൈനൽ മിക്സ് വിഷ്ണു പി. സി. കളറിസ്റ്റ് രമേഷ് സി. പി.
