കൊടും മഞ്ഞിൽ സഹപ്രവർത്തകരെ സഹായിച്ച് മോഹൻലാൽ; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൃഥ്വിരാജ്

Published : May 13, 2019, 11:11 PM IST
കൊടും മഞ്ഞിൽ സഹപ്രവർത്തകരെ സഹായിച്ച് മോഹൻലാൽ; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൃഥ്വിരാജ്

Synopsis

ലൂസിഫറിന്റെ ചിത്രീകരണ വേളയിലാണ് തന്റെ സഹപ്രവർത്തകർക്ക് താരം കൈത്താങ്ങായത്. 

കൊടും മഞ്ഞിൽ ഷൂട്ടിങ്ങിനുള്ള ഉപകരണങ്ങൾ എടുത്ത് സെറ്റിലേക്ക് വരുന്ന നടൻ മോഹൻലാലിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ലൂസിഫറിന്റെ ചിത്രീകരണ വേളയിലാണ് തന്റെ സഹപ്രവർത്തകർക്ക് താരം കൈത്താങ്ങായത്. ലൂസിഫറിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജാണ് ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

'റഷ്യയിൽ 16 ‍ഡി​ഗ്രി സെഷ്യൽസാണ് താപനില. ഓരോ മണൽചാക്കുകളുടേയും ഭാരം 20 കിലോയ്ക്കും മുകളിലാണ്. അദ്ദേഹത്തിന് ഇരിക്കാൻ ചൂടുള്ള ടെന്റ് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഞങ്ങൾക്കൊപ്പം നിൽക്കാൻ താൽപര്യപ്പെടുകയും ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങൾക്കായി സഹായിക്കുകയും ചെയ്യുകയായിരുന്നു', പൃഥ്വിരാജ് ട്വീറ്ററിൽ കുറിച്ചു. 

പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ലൂസിഫര്‍' മാർച്ച് 28-ലാണ് പ്രദർശനത്തിനെത്തിയത്. നടൻ മുരളി​ഗോപി തിരക്കഥയൊരുക്കിയ ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.  നൂറുകോടി ക്ലബും കടന്ന് കുതിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോൾ. 

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ