ഹോളിവുഡ് നടി ഡോറിസ് ഡേ അന്തരിച്ചു

Published : May 13, 2019, 09:23 PM ISTUpdated : May 13, 2019, 09:54 PM IST
ഹോളിവുഡ് നടി ഡോറിസ് ഡേ അന്തരിച്ചു

Synopsis

അഭിനേയത്രി എന്നതിലുപരി ലോകമറിയുന്ന പാട്ടുകാരിയും മൃ​ഗ സംരക്ഷണ പ്രവർത്തകയും കൂടിയായിരുന്നു ഡോറിസ്.

ലോസ്ആഞ്ചലസ്: അറുപതുകളിൽ ഹോളിവുഡ് ഇളക്കി മറിച്ച അഭിനയപ്രതിഭ ഡോറിസ് ഡേ അന്തരിച്ചു. കാലിഫോർണിയയിലെ കാർമൽ വാലിയിലെ ഔദ്യോഗിക വസതിയിൽവച്ചായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. 97 വയസ്സായിരുന്നു പ്രായം.

അഭിനേയത്രി എന്നതിലുപരി ലോകമറിയുന്ന പാട്ടുകാരിയും മൃ​ഗ സംരക്ഷണ പ്രവർത്തകയും കൂടിയായിരുന്നു ഡോറിസ്. 1939-ൽ ബി​ഗ് ബാൻഡ് ​ഗായികയായിട്ടായിരുന്നു ഡോറിസ് ഹോളിവുഡിലേക്ക് ചുവടുവയക്കുന്നത്. 1945-ൽ പുറത്തിറങ്ങിയ 'സെന്റിമെന്റൽ ജേർണി' എന്ന ഒരൊറ്റ ആൽബത്തിലൂടെ ഡോറിസ് സം​ഗീത പ്രിയരുടെ ആരാധികയായി മാറി. 1947-67 കാലയളവിൽ 650-ഓളം ​ഗാനങ്ങളാണ് ഡോറിസ് ആലപിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ ​ഗായികയായിരുന്നു ഡോറിസ്.   
 
40 ഹോളിവുഡ് ചിത്രങ്ങളിലാണ് ഡോറിസ് ഇതുവരെ അഭിനയിച്ചത്. ബെഡ്റൂം ഫോഴ്സ്, പില്ലോ ടോക്ക്, കേരി ​ഗ്രാന്റ്, റോക്ക് ഹുഡ്സൺ, ജയിംസ് ​ഗാർണർ എന്നിവയാണ് ‍‍‍ഡോറിസ് അഭിനയിച്ച മികച്ച ചിത്രങ്ങൾ. ഇതിൽ പില്ലോ ടോക്ക് ഓസ്ക്കർ നോമിഷന് തെരഞ്ഞെടുത്തിട്ടുണ്ട്.  
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എന്നെ എല്ലാവരും ഇപ്പോൾ വിളിക്കുന്നത് എം.എൽ.എ എന്നാണ്, അവരത് ഉറപ്പിച്ചുകഴിഞ്ഞു; തുറന്നുപറഞ്ഞ് എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ
'തെറ്റായ കോണില്‍ ജനിച്ചിരുന്നില്ലെങ്കില്‍ ഓസ്‍കര്‍'; മോഹന്‍ലാലിനെക്കുറിച്ചുള്ള പോസ്റ്റിന് കമന്‍റുമായി തബു