
സംവിധായകൻ നിസാർ ഒരുക്കിയ പുതിയ ചിത്രം 'ടൂ മെൻ ആർമി' ഈ മാസം 22 ന് എത്തും. സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. എസ് കെ കമ്മ്യൂണിക്കേഷൻ്റെ ബാനറിൽ കാസിം കണ്ടോത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം പ്രസാദ് ഭാസ്കരൻ നിർവ്വഹിച്ചിരിക്കുന്നു. ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.
കൈലാഷ്, സുബ്രഹ്മണ്യൻ ബോല്‍ഗാട്ടി, തിരുമല രാമചന്ദ്രൻ, അജു വി എസ്, സുജൻ കുമാർ, ജയ്സൺ മാർബേസിൽ, സതീഷ് നടേശൻ, സ്നിഗ്ധ, ഡിനി ഡാനിയേൽ, അനു ജോജി, രമ മോഹൻദാസ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം കനകരാജ്, ഗാനരചന ആന്റണി പോൾ, സംഗീതം അജയ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിയാസ് മണോലിൽ,
എഡിറ്റിംഗ് ടിജോ തങ്കച്ചൻ, കലാസംവിധാനം വത്സൻ, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് അനിൽ പേരാമ്പ്ര, അസോസിയേറ്റ് ഡയറക്ടർ റസൽ നിയാസ്, സംവിധാന സഹായികൾ കരുൺ ഹരി, പ്രസാദ് കേയത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എൻ കെ ദേവരാജ് എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.
ALSO READ : സംവിധാനം കമല്‍ കുപ്ലേരി; ചിത്രീകരണം ഫെബ്രുവരിയില്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ