
ഇര്‍ഷാദ് അലി (Irshad Ali), സംവിധായകന്‍ എം എ നിഷാദ് (MA Nishad) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടു മെന്‍' (Two Men) എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ശനിയാഴ്ച പുറത്തെത്തും. നൂറ് പ്രമുഖ വ്യക്തികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്ററിന്‍റെ ലോഞ്ചിംഗ് നിര്‍വ്വഹിക്കുക. ശനിയാഴ്ച വൈകിട്ട് 7ന് ഫസ്റ്റ് ലുക്ക് എത്തും.
തൊണ്ണൂറ് ശതമാനം ചിത്രീകരണവും ദുബൈയില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണിത്. അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിതത്തിലെ, ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്നാണ് അണിയറക്കാര്‍ വിശദീകരിച്ചിരിക്കുന്നത്. രണ്ട് മനുഷ്യരുടെ അസാധാരണ ബന്ധത്തിന്‍റെ കഥയുമാണ് ചിത്രം പറയുന്നത്. മുഹാദ് വെമ്പായമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ബിനു പപ്പു, മിഥുന്‍ രമേശ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, സുനില്‍ സുഖദ, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല എന്നിങ്ങനെയാണ് ചിത്രത്തിലെ മറ്റ് താരനിര.
ഡി ഗ്രൂപ്പിന്‍റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സിദ്ധാര്‍ഥ് രാമസ്വാമി. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍, പ്രൊഡക്ഷന്‍ ഡിസൈനർ ജോയല്‍ ജോര്‍ജ്ജ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം അശോകന്‍ ആലപ്പുഴ, എഡിറ്റിംഗ്, കളറിസ്റ്റ് ശ്രീകുമാര്‍ നായര്‍, സൗണ്ട് ഡിസൈന്‍ രാജാകൃഷ്ണന്‍ എം ആര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അനൂപ് എം, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ