ലോറന്‍സ് ബിഷ്ണോയ് സംഘത്തിലെ ഷൂട്ടര്‍മാര്‍ ലക്ഷ്യമിട്ടത് അമിതാഭ് ബച്ചനെ; കണ്ടെത്തലുമായി പൊലീസ്

Published : Nov 16, 2026, 12:44 PM IST
amitabh bachchan jalsa bungalow jaya bachchan ramola property dispute gift deed 1993

Synopsis

ദില്ലിയിൽ പിടിയിലായ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഷൂട്ടർമാർ അമിതാഭ് ബച്ചന്‍റെ വസതിക്ക് മുന്നിൽ വെടിവെപ്പ് നടത്താൻ പദ്ധതിയിട്ടതായി കണ്ടെത്തൽ.

ദില്ലി: ദില്ലിയിൽ പിടിയിലായ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ രണ്ട് ഷൂട്ടർമാർ ഉന്നമിട്ടത് ബോളിവുഡ് താരം അമിതാഭ് ബച്ചനെയാണെന്ന് സ്പെഷ്യൽ സെൽ വൃത്തങ്ങൾ. അമിതാഭ് ബച്ചന്റെ വസതിക്ക് മുന്നിൽ വെടിവെപ്പ് നടത്താനായിരുന്നു നീക്കം. സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിംഗ്, കപിൽ ശർമ്മ, ഗുരു രൺധാവ തുടങ്ങിയ താരങ്ങളെയും സംഘം ലക്ഷ്യമിട്ടിരുന്നുവെന്നാണ് കണ്ടെത്തൽ. അതേസമയം സബർമതി ജയിലിൽ ബിഷ്ണോയിയെ സന്ദർശിക്കാൻ എത്തിയവരുടെ വിശദാംശങ്ങളും ദില്ലി പൊലീസ് തേടിയിട്ടുണ്ട്.

അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിക്ക് മുന്നിൽ വെടിവെപ്പ് നടത്താൻ പദ്ധതിയിട്ടെന്ന് അറസ്റ്റിലായ ഷൂട്ടർമാർ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയെന്നാണ് സെപ്ഷ്യൽ സെൽ വൃത്തങ്ങൾ പറയുന്നത്. ഇത് സംബന്ധിച്ച് ഗൂഢോലോചനയ്ക്കായി സംഘം മുംബൈയിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് വികാസ് താക്കൂർ, ദീപക് സിംഗ് എന്നിവരെ സെപ്ഷ്യൽ സെൽ പിടികൂടിയത്. മുംബൈ പൊലീസിന്റെ സഹായത്തോടെയാണ് ഇരുവരെയും ദില്ലി പൊലീസ് പിടികൂടിയത്. മുംബൈയിൽ തുടരാനും ബച്ചന്റെ വസതിക്ക് മുന്നിൽ ആക്രമണം നടത്താനും ദീപക് സിംഗിന് നിർദ്ദേശം ലഭിച്ചിരുന്നുവെന്നാണ് വിവരം.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അതിജീവിച്ചു എന്ന് അമിതാഭ് ബച്ചന്‍ ഏക്സിൽ കുറിച്ചിരുന്നു. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ടാണോ പോസ്റ്റെന്ന് വ്യക്തമല്ല. സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിംഗ്, കപിൽ ശർമ്മ, ഗുരു രൺധാവ എന്നിവരും ഇവരുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നു. ഭീഷണി സാഹചര്യം കണക്കിലെടുത്ത് താരങ്ങളുടെ സുരക്ഷ മുംബൈ പൊലീസ് നേരത്തേ കൂട്ടിയിരുന്നു. അതിനിടെ ഗുജറാത്തിലെ സബർമതി ജയിലിൽ ലോറൻസ് ബിഷ്ണോയിയെ സന്ദർശിച്ചവരുടെ പട്ടിക ദില്ലി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഷ്ണോയ് ജയിലിൽ കഴിയുമ്പോഴും പുറത്തുള്ള സംഘത്തെ നിയന്ത്രിക്കുന്നുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. സന്ദർശകരിലൂടെ നിർദ്ദേശങ്ങൾ കൈമാറുന്നുണ്ടോയെന്നും പരിശോധിക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം; 'പാതിരാ കുറുക്കൻ' ഡിസംബർ 11ന്
പതിനൊന്ന് ദിവസം കൊണ്ട് 1,384.50 കോടി, ആഗോള ബോക്സ് ഓഫീസില്‍ വൻ കുതിപ്പുമായി രാമായണ