
സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ എത്തി മലയാള സിനിമയിൽ തന്റേതായൊരിടം കണ്ടെത്തിയ താരപുത്രനാണ് ദുൽഖർ സൽമാൻ. ഇന്ന് പാൻ ഇന്ത്യൻ താരമായി ഉയർന്ന് നിൽക്കുന്ന താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം കൽക്കി 2898 എഡി ആണ്. പ്രഭാസ് നായകനായി എത്തിയ ചിത്രത്തിൽ അതിഥി വേഷത്തിൽ ആയിരുന്നു ദുൽഖർ എത്തിയത്. ഈ വേഷം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
ദുൽഖറിനെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർത്തിയ സിനിമകളിൽ മുഖ്യപങ്കുവഹിച്ചത് സീതാ രാമം ആണ്. ഹനു രാഘവപുടി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം കേരളത്തിൽ അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സീതാ രാമം റിലീസ് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വർഷം പൂർത്തി ആയിരിക്കുകയാണ്. 2022 ഓഗസ്റ്റ് 5ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.
അശ്വനി ദത്ത് നിർമ്മിച്ച ഈ ചിത്രത്തിൽ രശ്മിക മന്ദാനയും മൃണാൾ താക്കൂറും മുഖ്യവേഷത്തിൽ എത്തിയിരുന്നു. സൈനിക ഉദ്യോഗസ്ഥനായ ലെഫ്റ്റനൻ്റ് റാം ആയി ദുൽഖർ എത്തിയപ്പോൾ സീത മഹാലക്ഷ്മി ആയി മൃണാളും എത്തി. ചിത്രത്തിന്റെ കഥാപാപാത്രങ്ങൾക്കും ഗാനങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്. റിലീസ് ദിനം മുതൽ പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം 94.28 കോടിയാണ് ആഗോളതലത്തിൽ നേടിയതെന്ന് പ്രമുഖ ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഫെബ്രുവരി 14ന് ചിത്രം റി റിലീസ് ചെയ്തിരുന്നു.
'ഭാഗ്യവതി'; മനംനിറഞ്ഞ് കാൽതൊട്ട് വണങ്ങി വിൻസി, നെഞ്ചോട് ചേർത്ത് അനുഗ്രഹിച്ച് മമ്മൂട്ടി
കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ദുൽഖർ സൽമാന്റെ ഏക സോളോ ഹിറ്റും സീതാ രാമം ആണ്. സല്യൂട്ട്, ചുപ്, കിംഗ് ഓഫ് കൊത്ത എന്നിവയാണ് ദുൽഖറിന്റേതായി ഈ കാലയളവിൽ റിലീസ് ചെയ്തത്. കൽക്കി 1100 കോടിയ്ക്ക് മേൽ നേടിയെങ്കിലും അത് പ്രഭാസ് ചിത്രമാണ്. ലക്കി ബാസ്കർ, ആകാശം ലോ ഒക താര എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ദുൽഖറിന്റെ സിനിമകൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ