AR Rahman : നയിലയുടെ 'ബാപ്'; അറേബ്യൻ സംഗീതമൊരുക്കാൻ എ ആർ റഹ്മാൻ

Published : May 11, 2022, 07:20 PM ISTUpdated : May 11, 2022, 09:17 PM IST
AR Rahman : നയിലയുടെ 'ബാപ്'; അറേബ്യൻ സംഗീതമൊരുക്കാൻ എ ആർ റഹ്മാൻ

Synopsis

വാഹിദാ എന്ന പെണ്കുട്ടി തന്റെ ഇരട്ട സഹോദരിയുടെ ദുരൂഹ മരണത്തെ കുറിച്ചു നടത്തുന്ന അന്വേഷണം ആണ് ചിത്രം പറയുക. 

യുഎഇയുടെ ആദ്യ വനിതാ സംവിധായികയുടെ ത്രില്ലർ സിനിമയിൽ സം​ഗീതം പകരാൻ എ ആർ റഹ്മാൻ(AR Rahman). മണലാരണ്യത്തിൽ നിന്ന് സിനിമാലോകത്തേക്ക് എത്തി ജൈത്ര യാത്ര തുടരുന്ന നയില അൽ ഖാജയുടെ അടുത്ത ചിത്രമായ ബാപ് ആണ് റഹ്മാൻ സംഗീതം കൂടി ചേരാൻ പോകുന്നത്.

വാഹിദാ എന്ന പെണ്കുട്ടി തന്റെ ഇരട്ട സഹോദരിയുടെ ദുരൂഹ മരണത്തെ കുറിച്ചു നടത്തുന്ന അന്വേഷണം ആണ് ചിത്രം പറയുക. ഒരു മ്യൂസിക്കൽ ത്രില്ലർ ജോനാറിൽ ചിത്രം എത്തിക്കുക എന്നതാണ് നയിലയും മസൂദ് അമരള്ള അൽ അലിയും ചേർന്നു ഒരുക്കിയ തിരക്കഥയിലെ ഏറ്റവും പ്രധാന ആകർഷണം.

പുതുമയുള്ള പ്രമേയത്തെ ആവേശത്തോടെ കാണുന്നുവെന്ന് പറഞ്ഞ റഹ്മാൻ, വേറിട്ട വഴിയിലൂടെ നടന്നു ഗൾഫ് ജനതയുടെ ജീവിതം പകർത്തുന്ന നയിലയേയും അവരുടെ കലാ സൃഷ്ടികളെയും ഏറെ ആസ്വദിക്കാറുണ്ട് എന്നും പറഞ്ഞു. ബാപ് ഒരു ആഗോള സിനിമയാകും എന്നും, ഭാഷാന്തരങ്ങൾ ഭേദിക്കാൻ കഴിയുന്ന ദൃഢമായ തിരക്കഥ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത മാർച്ചിൽ റസൽ ഖൈമയിൽ ആണ് ബാപ് ചിത്രീകരിക്കുക.

മലാൽ, ദി റോഡ് ടു ഫുൾഫിൽമെന്റ് അടക്കമുള്ള ചെറുകഥകളിലൂടെ ആഗോളശ്രദ്ധ നേടാൻ നയിലേക്ക് ആയിട്ടുണ്ട്. അതേസമയം, നായിലയുടേതായി വരാൻ ഇരിക്കുന്ന ചിത്രം ത്രീ ആണ്, കൊവിഡ് പ്രതിസന്ധികൾ കാരണം നീണ്ടു പോയ ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം അവസാനത്തോടെ തുടങ്ങും എന്നാണ് അറിയിച്ചിരിക്കുന്നത്. അതിനു ശേഷം 2023ൽ തന്നെ ബാപ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കും എന്നും നായില പറഞ്ഞു.

'കെജിഎഫിലൂടെ തെന്നിന്ത്യ മാത്രമല്ല പണമുണ്ടാക്കുന്നത്'; രവീണ ടണ്ടൻ

ഭാഷകളുടെ അതിർ വരമ്പുകൾ ഭേദിച്ച് കൊണ്ടുള്ള തെന്നിന്ത്യൻ സിനിമകളുടെ തേരോട്ടമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ‌ ചലച്ചിത്ര മേഖലയിൽ നടക്കുന്നത്. രാജമൗലിയുടെ ആർആർആർ(RRR), പ്രശാന്ത് നീലിന്റെ കെജിഎഫ് 2(KGF) എന്നീ സിനിമകളുടെ വൻ വിജയം തന്നെ അതിന് ഉദാ​​ഹരണമാണ്. തെന്നിന്ത്യൻ സിനിമകളുടെ തുടരെ ഉള്ള വിജയത്തിന് ശേഷം പാൻ ഇന്ത്യൻ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ വിവിധ മേഖലകളിൽ നടക്കുകയാണ്. ഈ അവസരത്തിൽ നടി രവീണ ടണ്ടൻ(Raveena Tandon) പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

കെജിഎഫ്, ആർആർആർ മുതലായ സിനിമകളിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരിൽ സ്വാധീനം ചെലത്താൻ സാധിക്കുമെന്ന് രവീണ പറയുന്നു. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രവീണയുടെ പ്രതികരണം. ‌"കെജിഎഫ് പണം ഉണ്ടാക്കിയാൽ അത് തെന്നിന്ത്യൻ സിനിമയ്ക്ക് മാത്രമല്ല ലഭിക്കുന്നത്. എല്ലാ തിയേറ്റർ ഉടമകൾക്കും സാമ്പത്തിക വ്യവസ്ഥയ്ക്കും ഗുണം ചെയ്യും. കൊവിഡിന് ശേഷം ആർആർആർ, കെജിഎഫ് പോലുളള സിനിമകൾ പ്രേക്ഷകരെ തിയേറ്ററിലേക്ക് തിരികെ കൊണ്ടുവന്നു", രവീണ ടണ്ടൻ പറഞ്ഞു.

അതേസമയം, വൻ സിനിമകളെയും പിന്നിലാക്കിയാണ് കെജിഎഫ് രണ്ടാം ഭാ​ഗത്തിന്റെ തേരോട്ടം. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 1200 കോടിയിലേക്ക് അടുക്കുകയാണ് ചിത്രം. 26 ദിവസം കൊണ്ട് 1154 കോടിയിലധികം കളക്ഷൻ നേടി കഴിഞ്ഞു. ആമിർ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി കെജിഎഫ് 2 മാറിയിരിക്കുകയാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ചില നടിമാർ കരിയറിൽ ഡയലോഗ് പറഞ്ഞിട്ടില്ല, പകരം പറയുന്നത് വൺ, ടു, ത്രീ, ഫോർ'; ചർച്ചയായി മാളവികയുടെ വാക്കുകൾ
മലയാളത്തില്‍ നിന്ന് വേറിട്ട ഹൊറര്‍ ത്രില്ലര്‍; 'മദനമോഹം' ഫെബ്രുവരി 6 ന്