
ദുബായ്: പ്രശസ്‌ത നടൻ റിയാസ് ഖാന് യു.എ.ഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
വർഷങ്ങൾക്ക് മുൻപ് നടൻ റിയാസ് ഖാൻ അഭിനയിച്ച സിബി മലയിൽ ചിത്രം ജലോത്സവത്തിലെ ദുബായ് ജോസ് അടുത്തിടെ വീണ്ടും നവമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. 'ചീങ്കണി ജോസ്' ദുബായ് ജോസായി വന്ന് 'അടിച്ചു കേറി വാ' വീണ്ടും മമ്മൂട്ടിയുടെ ടർബോ ജോസ് ഹിറ്റായതോടെ നവമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ. ഇ ഗോൾഡൻ വിസ ലഭിച്ചത് ദുബായിലെ ഗോൾഡൻ വിസ മാന്‍ എന്ന് വിശേഷിപ്പിക്കുന്ന ഇഖ്ബാൽ മാർക്കോണിയിൽ നിന്നായിരുന്നു.
ഡ്യൂപ്പുകളൊന്നും അല്ല, എല്ലാം ഒറിജിനൽ തന്നെ; 'കൽക്കി 2898 എഡി' ആക്ഷൻ ബിടിഎസ് വീഡിയോ എത്തി
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'സുഖം സുഖകരം' എന്ന ചിത്രത്തിലൂടെയാണ് റിയാസ് ഖാൻ സിനിമ രംഗത്ത് എത്തുന്നത്. പിന്നീട് മോഹൻലാൽ നായകനായ 'ബാലേട്ടൻ' എന്ന ചിത്രത്തിൽ പ്രതിനായക വേഷം അവതരിപ്പിച്ചു. ആമിർ ഖാൻ നായകനായ ഗജനി എന്ന ഹിന്ദി ചിത്രത്തിലും റിയാസ് ഖാൻ അഭിനയിക്കുകയുണ്ടായി. വില്ലൻ കഥാപാത്രങ്ങളാണ് പ്രധാനമായും ഇദ്ദേഹം കൈകാര്യം ചെയ്യാറുള്ളത്. മജോ സി മാത്യു സംവിധാനം ചെയുന്ന 'ഷാഡോ മാൻ' എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇദ്ദേഹം. ബദ്രി (2001), ബാബ (2002), രമണ (2002), ബാലേട്ടൻ (2003), വിന്നർ (2003), റൺവേ (2004), വേഷം (2004) പവർ ഓഫ് വിമനി (2005) ഗജിനി (2005), തിരുപ്പതി എന്നിവയാണ് റിയാസിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ