ഡ്യൂപ്പുകളൊന്നും അല്ല, എല്ലാം ഒറിജിനൽ തന്നെ; 'കൽക്കി 2898 എഡി' ആക്ഷൻ ബിടിഎസ് വീഡിയോ എത്തി

പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ എന്നിങ്ങനെ വന്‍ താര നിരയായി എത്തിയ ആദ്യ ദിനം 191 കോടിയിലേറെ നേടിയെന്നാണ് വൈജയന്തി മൂവീസ് അറിയിച്ചിരിക്കുന്നത്.

actor prabhas movie kalki 2898 ad Behind The Scenes

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ആകാംക്ഷയോടെ അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ് പ്രഭാസ് ചിത്രം 'കൽക്കി 2898 എഡി'. ഹോളിവുഡ് സിനിമകളെയും വെല്ലുന്ന മികച്ച അവതരണം കാഴ്ചവച്ച് ചിത്രം മുന്നേറുന്നതിനിടെ ആക്ഷൻ രം​ഗങ്ങളുടെ ബിഹൈൻഡ് ദ സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക തുടങ്ങിയവരുടെ മാസ് ആക്ഷൻ രം​ഗങ്ങളുടെ ബിടിഎസ് ആണ് പുറത്തുവന്നിരിക്കുന്നത്. 

ആൻഡി ലോംഗ് ആണ് കൽക്കിയുടെ ആക്ഷൻ കൊറിയോ​ഗ്രഫി ചെയ്തിരിക്കുന്നത്. പെർഫക്ഷന് വേണ്ടി ഒരു കോമ്പ്രമൈസിനും തയ്യാറാകാതെ മികച്ച രീതിയിൽ ആക്ഷനുകൾ ഒരുക്കാൻ ആൻഡിയ്ക്ക് സാധിച്ചുവെന്ന് സംവിധായകൻ നാ​ഗ് അശ്വൻ പറയുന്നുണ്ട്. എത്രത്തോളം വെല്ലുവിളി നിറച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. 

'പാരഡൈസ്': വംശീയ വെറിയുടെയും മനുഷ്യ നിസഹായതയുടെയും നേർസാക്ഷ്യം- റിവ്യു

കഴിഞ്ഞ ദിവസം ആണ് കാത്തിരിപ്പുകൾക്ക് ഒടുവിൽ കൽക്കി റിലീസ് ചെയ്തത്.  പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ എന്നിങ്ങനെ വന്‍ താര നിരയായി എത്തിയ ആദ്യ ദിനം 191 കോടിയിലേറെ നേടിയെന്നാണ് വൈജയന്തി മൂവീസ് അറിയിച്ചിരിക്കുന്നത്. എല്ലാ ഭാഷകളിലുമായി ഇന്ത്യന്‍ ബോക്സോഫീസില്‍ ഏകദേശം 95 കോടി രൂപ നേടിയിട്ടുണ്ട്. ഈ വമ്പൻ കളക്ഷനോടെ കൽക്കി 2898 എഡി കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) എന്നിവയുടെ ആഗോള ഓപ്പണിംഗ് റെക്കോർഡുകൾ മറികടന്നിരിക്കുകയാണ്  കൽക്കി 2898 എഡി. സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് പ്രഭാസ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios