തമിഴില്‍ കസറാൻ ഫഹദ്, 'മാമന്നൻ' വരുന്നത് എപ്പോഴെന്ന സൂചനയുമായി ഉദയനിധി സ്റ്റാലിൻ

By Web TeamFirst Published Jun 2, 2023, 11:36 AM IST
Highlights

കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായികയാകുന്നത്.

ഉദയനിധി സ്റ്റാലില്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'മാമന്നൻ'.  'മാമന്നനി'ല്‍ ഫഹദും വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്ന പ്രൊജക്റ്റാണ് ഇത്. കഴിഞ്ഞ ദിവസം 'മാമന്നൻ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു.  'മാമന്നനറെ' റിലീസിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

'മാമന്നൻ' ജൂണ്‍ 29ന് പ്രദര്‍ശനത്തിനെത്തിക്കാൻ ശ്രമിക്കുകയാണ് എന്നാണ് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരിക്കുന്നത്. ഡബ്ബിംഗ് പുരോഗമിക്കുകയാണെന്നും ചിത്രത്തിന്റെ ചെറിയൊരു ഭാഗം ചിത്രീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനം. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജിയാന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.  അടുത്തിടെ ഒട്ടേറെ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ വിതരണത്തിന് എത്തിച്ചത് റെഡ് ജിയാന്റ് മൂവീസാണ്.

ഫഹദിന്റേതായി 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രമാണ് അവസാനമായി പ്രദര്‍ശനത്തിന് എത്തിയത്. നവാഗതനായ അഖില്‍ സത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. സംവിധായകൻ സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ അച്ഛന്‍റെ സിനിമകളില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. 'ഞാന്‍ പ്രകാശന്‍', 'ജോമോന്‍റെ സുവിശേഷങ്ങള്‍' എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് 'പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍ നിര്‍വഹിക്കുന്നു. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സിങ്ക് സൌണ്ട്, ഡിസൈന്‍ അനില്‍ രാധാകൃഷ്‍ണന്‍, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് മോമി, അസോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, വരികള്‍ മനു മഞ്ജിത്ത്, വിതരണം കലാസംഘം, പോസ്റ്റര്‍ ഡിസൈന്‍ ബാന്ദ്ര ഹൗസ് എന്നിവരായിരുന്നു.

Read More: 'ജയ് ഭീം' സംവിധായകൻ ജ്ഞാനവേലിന്റെ ചിത്രത്തില്‍ രജനികാന്തിനോട് ഏറ്റമുട്ടാൻ അര്‍ജുൻ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

click me!