'ജയ് ഭീം' സംവിധായകൻ ജ്ഞാനവേലിന്റെ ചിത്രത്തില്‍ രജനികാന്തിനോട് ഏറ്റുമുട്ടാൻ അര്‍ജുൻ

Published : Jun 02, 2023, 09:04 AM ISTUpdated : Jun 10, 2023, 02:38 PM IST
  'ജയ് ഭീം' സംവിധായകൻ ജ്ഞാനവേലിന്റെ ചിത്രത്തില്‍ രജനികാന്തിനോട് ഏറ്റുമുട്ടാൻ അര്‍ജുൻ

Synopsis

'ജയ് ഭീം' സംവിധായകന്റെ പുതിയ ചിത്രത്തില്‍ രജനികാന്തിനൊപ്പം അര്‍ജുനും.

'ജയ് ഭീം' എന്ന ചിത്രത്തിന്റെ സംവിധായകൻ ജ്ഞാനവേല്‍ രജനികാന്തിനെ നായകനാക്കി ഒരു പ്രൊജക്റ്റ് ഒരുക്കുന്നുവെന്ന വാര്‍ത്ത വലിയ ശ്രദ്ധയാകര്‍ഷിച്ചതാണ്. 'തലൈവര്‍ 170' എന്നാണ് രജനികാന്ത് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.  ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. രജനികാന്തിനൊപ്പം ഒരു വമ്പൻ താരവും ചിത്രത്തില്‍ ഉണ്ടായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ആക്ഷൻ കിംഗ് അര്‍ജുൻ രജനികാന്ത് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് എതിരെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന പോരാട്ടമാണ് 'തലൈവര്‍ 170'ന്റെ പ്രമേയമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അനിരുദ്ധ് ആയിരിക്കും സംഗീത സംവിധായകൻ. ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും രജനികാന്ത് ചിത്രം നിര്‍മിക്കുക.

സൂര്യ നായകനായ ചിത്രം 'ജയ് ഭീം' പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമാണ്. പ്രമേയത്തിന്റെ കരുത്തായിരുന്നു ചിത്രത്തിന്റെ വിജയത്തിന് കാരണം. 'ജയ് ഭീമെ'ന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. സൂര്യ തന്നെയാണ് ചിത്രം 2 ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ 'ജയ് ഭീം' നിര്‍മിച്ചത്.

'ജയ് ഭീം' ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്നും ചര്‍ച്ചകള്‍ തുടങ്ങിയെന്നും നിര്‍മാണ പങ്കാളിയായ രാജശേഖര്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു രാജശേഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.  ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‍ത  'ജയ് ഭീം' ചലച്ചിത്ര മേളയില്‍ ഇന്ത്യൻ പനോരമ വിഭാഗത്തില്‍  പ്രദര്‍ശിപ്പിച്ചിരുന്നു. 'ജയ് ഭീമി'ന് എല്ലായിടത്തു നിന്നും ലഭിച്ച സ്വീകര്യതയില്‍ വളരെയധികം സന്തോഷമുണ്ടെന്ന്  ത സെ ജ്ഞാനവേല്‍ പറഞ്ഞിരുന്നു. 'ജയ് ഭീം' ചിത്രത്തിന്റെ തിരക്കഥയും ടി ജെ ജ്ഞാനവേലിന്റേതാണ്. മലയാളി താരങ്ങളായ ലിജോമോള്‍ ജോസും രജിഷ വിജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. പ്രകാശ് രാജ്., റാവു രമേഷ്, ഗുരു സോമസുന്ദനം, ജയപ്രകാശ്, സിബി തോമസ്, സുജാത ശിവകുമാര്‍. കെ രാജു തുടങ്ങി ഒട്ടേറെ താരങ്ങള്‍ സൂര്യയുടെ ജയ് ഭീം ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Read More: ബിഗ് ബോസ് മത്സരാര്‍ഥികളുടെ 'നവരസ'ങ്ങള്‍, വീഡിയോ ചിരിപ്പിക്കും

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക