ഷാരൂഖ് ഖാന്റെ 'പഠാൻ' വിലക്കണം; ഉലമ ബോ‍ർഡും രംഗത്ത്

Published : Dec 17, 2022, 07:55 PM ISTUpdated : Dec 17, 2022, 08:46 PM IST
ഷാരൂഖ് ഖാന്റെ 'പഠാൻ' വിലക്കണം; ഉലമ ബോ‍ർഡും രംഗത്ത്

Synopsis

മുസ്ലീങ്ങൾക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താൻ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം.

ഷാരൂഖ് ഖാൻ ചിത്രം 'പഠാൻ' വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോ‍ർഡും രംഗത്ത്. മുസ്ലീങ്ങൾക്കിടയിലെ പത്താൻ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ആരോപണം.  മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലിയാണ് സിനിമയെ രാജ്യമൊട്ടാകെ വിലക്കണമെന്ന് ആവശ്യപ്പെട്ടത്.

മുസ്ലീങ്ങൾക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താൻ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം. പത്താൻ എന്ന് പേരുള്ള സിനിമയിൽ സ്ത്രീകൾ അൽപ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അനസ് അലി പറഞ്ഞു. സിനിമയിലെ ഗാനം  ഹിന്ദുത്വത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിഹാറിലെ ഒരു അഭിഭാഷകൻ  കോടതിയെ സമീപിച്ചിട്ടുണ്ട്.

പഠാനിലെ ആദ്യ ​ഗാനം അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഈ ഗാനത്തിൽ ദീപികാ പദുകോൺ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചെന്ന് ചൂണ്ടിക്കാടിയാണ് മധ്യപ്രദേശിലെ ആഭ്യന്തര മന്ത്രി അടക്കം ബിജെപി നേതാക്കൾ ആദ്യം രംഗത്ത് വന്നത്. ഹിന്ദുത്വത്തെ അപമാനിക്കാനാണ് ഗാനത്തിൽ കാവി നിറം ഉപയോഗിച്ചതെന്ന ആരോപണം ഹിന്ദുസംഘടനകളും ഏറ്റെടുത്തു. 

ഏഴ് സംസ്ഥാനങ്ങളിൽ പ്രതിഷേധം അരങ്ങേറി. അതിനിടെയാണ് മുസ്ലീം വിഭാത്തിൽ നിന്നും എതിർപ്പ് ഉയരുന്നത്.  അതേസമയം ബിഹാറിലെ മുസാഫർപൂരിലെ അഭിഭാഷകനായ കുമാ‍ർ ഓജയെന്നയാൾ സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചു. ഹിന്ദുത്വത്തെ അപമാനിക്കുന്ന ചിത്രം വിലക്കണമെന്നാണ് ആവശ്യം.

ഫോർബ്സ് പട്ടിക: മലയാളികൾക്ക് അഭിമാനം, മികച്ച ഇന്ത്യൻ ചിത്രങ്ങളിൽ റോഷാക്കും ന്നാ താൻ കേസ് കൊടും

അതേസമയം, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് പഠാന്‍. ജനുവരി 25 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ