ഇത് ഫഹദ് തന്നെയല്ലേ ! മഹേഷിന്‍റെ പ്രതികാരം തെലുങ്കില്‍, ടീസര്‍ പുറത്ത്

Published : Feb 21, 2020, 09:29 PM IST
ഇത് ഫഹദ് തന്നെയല്ലേ ! മഹേഷിന്‍റെ പ്രതികാരം  തെലുങ്കില്‍, ടീസര്‍ പുറത്ത്

Synopsis

ഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് പതിപ്പിന്റെ ടീസർ പുറത്തിറങ്ങി. ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിടേഷ് മഹ ആണ്. 

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് പതിപ്പിന്റെ ടീസർ പുറത്തിറങ്ങി. ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിടേഷ് മഹ ആണ്. സത്യ ദേവ് ആണ് ചിത്രത്തിലെ നായകൻ. ഫഹദ് ഫാസില്‍ ഗംഭീരമാക്കിയ മഹേഷിന്‍റെ അതേ ഗെറ്റെപ്പിലാണ് സത്യദേവും തെലുങ്ക് പതിപ്പില്‍. ഇത് ഫഹദ് തന്നെ അല്ലേ എന്നാണ് ആരാധകരുടെ ചോദ്യം.

സുഹാസ്, ജബ്ബര്‍ദസ്ത് റാംപ്രസാദ്, ടിഎന്‍ആര്‍, രവീന്ദ്ര വിജയ്, കെ രാഘവന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.  ബ്രഹ്മാണ്ഡ ചിത്രം‘ബാഹുബലി’ നിർമിച്ച അര്‍ക മീഡിയ വര്‍ക്ക്സാണ് ചിത്രത്തിന്റെ നിർമാണം. അപ്പു പ്രഭാകർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ ആണ് സംഗീതം ഒരുക്കുന്നത്. ഏപ്രില്‍ 17 ന് ചിത്രം തിയറ്ററുകളിലെത്തും.  മഹേഷിന്റെ പ്രതികാരം തമിഴില്‍ ‘നിമിര്‍’ എന്ന പേരില്‍ പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തിരുന്നു. ഉയദനിധി സ്റ്റാലിനായിരുന്നു നായകന്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന ഹ്രസ്വചിത്രം; 'വലയം' വരുന്നു
‘മോദി മികച്ച ഭരണാധികാരി, പ്രചോദിപ്പിക്കുന്ന നേതാവ്’; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ