Valimai : 'വലിമൈ' വിദേശത്തും ആവേശമാകും , ഓവര്‍സീസ്‍ റൈറ്റ്സ് സ്വന്തമാക്കി യുണൈറ്റഡ് ഇന്ത്യ എക്സ്‍പോര്‍ടേഴ്‍സ്

Web Desk   | Asianet News
Published : Dec 17, 2021, 10:25 PM IST
Valimai : 'വലിമൈ' വിദേശത്തും ആവേശമാകും , ഓവര്‍സീസ്‍ റൈറ്റ്സ് സ്വന്തമാക്കി യുണൈറ്റഡ് ഇന്ത്യ എക്സ്‍പോര്‍ടേഴ്‍സ്

Synopsis

അജിത്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്.

തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ മുൻനിരയിലാണ് അജിത്ത് (Ajith). അജിത്ത് നായകനായ ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും വൻ ഫാൻ ബേസുണ്ട്. അതുകൊണ്ടുതന്നെ അജിത് ചിത്രത്തിന്റെ ഓവര്‍സീസ്‍ റൈറ്റ് സ്വന്തമാക്കാൻ കമ്പനികള്‍ മത്സരിക്കാറുമുണ്ട്. ഇപോഴിതാ വിദേശത്തെ എല്ലാ ഇടങ്ങളിലും വലിമൈയുടെ (Valimai) വിതരണാവകാശം യുണൈറ്റഡ് ഇന്ത്യ എക്സ്‍പോര്‍ടേഴ്‍സ് സ്വന്തമാക്കിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

'വലിമൈ'യുടെ വിദേശ രാജ്യങ്ങളിലെ റിലീസ് അവകാശം എത്ര തുകയ്‍ക്കാണ് വിറ്റുപോയതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.  വലിമൈ എന്ന ചിത്രത്തിന്റെ ഓവര്‍സീസ് തീയറ്റര്‍ റൈറ്റ്‍സ് സ്വന്തമാക്കിയ കാര്യം  യുണൈറ്റഡ് ഇന്ത്യ എക്സ്‍പോര്‍ടേഴ്‍സ് തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. അടുത്ത മാസമാണ് വലിമൈ ചിത്രം റിലീസ് ചെയ്യുക. എച്ച് വിനോദാണ് 'വലിമൈ' ചിത്രം സംവിധാനം ചെയ്യുന്നത്.

അജിത്ത് നായകനായിട്ടുള്ള വലിമൈ എന്ന ചിത്രത്തി്നറെ തമിഴ്‍നാട്ടിലെ വിതരണാവകാശം  റൊമിയോ പിക്ചേഴ്‍സിന്റെ രാഹുലും ഗോപുരം സിനിമയും സ്വന്തമാക്കിയിരുന്നു. അജിത് പൊലീസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ബസ് ചേസ് അടക്കമുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. അജിത്തിന്റെ നായികയായി വലിമൈയെന്ന ചിത്രത്തില്‍ എത്തുന്നത് ഹുമ ഖുറേഷിയാണ്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'വലിമൈ'ക്കായി  അജിത്തും പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ്.

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍