
സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഉണ്ണി മുകുന്ദൻ ചിത്രമായ ‘മാ വന്ദേ’യുടെ പൂജ നടന്നു. ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പുതിയ പാൻ-ഇന്ത്യ ബയോപിക് ചിത്രീകരണം പരമ്പരാഗത വന്ദൻസ് പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. ചിത്രത്തിന്റെ സംവിധായകൻ ക്രാന്തി കുമാർ സി. എച്ച്., നിർമ്മാതാക്കൾ, പ്രധാന താരങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
‘മാ വന്ദേ’ ഒരു ദേശീയ തലത്തിൽ ശ്രദ്ധേ നേടുന്ന ചിത്രത്തിന്റെ മുഖ്യ പ്രേരണയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതവും അമ്മ-മകൻ ബന്ധവുമാണെന്ന് നേരത്തെ തന്നെ പുറത്തുവന്നിരുന്നു . ഉണ്ണി മുകുന്ദൻ, തന്റെ വേഷത്തെ “ഒരു കഥാപാത്രമല്ല, ഉത്തരവാദിത്വമാണ്” എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നു, ചിത്രത്തിന്റെ ഹൃദയഭാഗം മോദിജിയുടെ അമ്മ ഹീരാബേന്റെ ആത്മീയ ത്യാഗത്തെയും മാതൃത്വത്തിന്റെ ശക്തിയെയും ആസ്പദമാക്കിയാണ്. “രാജ്യത്തിന് മുമ്പിൽ ഒരു അമ്മ” എന്ന ആശയം ഈ സിനിമയിലൂടെ പ്രധാന സന്ദേശമായി മുന്നോട്ടുവയ്ക്കപ്പെടുമെന്നും നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യപ്പെടുന്ന ഈ ചിത്രം ആധുനിക സാങ്കേതികവിദ്യകളും VFX-ഉം ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്നു. വമ്പൻ താരനിരയും ഉയർന്ന സാങ്കേതിക മികവും ‘മാ വന്ദേ’യെ ഒരു ശ്രദ്ധേയമായ പാൻ-ഇന്ത്യ പ്രോജക്ടായി മാറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതായും, അടുത്ത ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ