
ഉണ്ണി മുകുന്ദന് ഭാഷാതീതമായ സ്വീകാര്യത നേടിക്കൊടുത്ത ചിത്രമാണ് മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ആക്ഷന്‍ സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു. ആക്ഷന്‍ രംഗങ്ങളിലെ മികവിന് ഉണ്ണി മുകുന്ദനും ഏറെ കൈയടി നേടി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍ ആയ കലൈ കിംഗ്സണിന്‍റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഉണ്ണി മുകുന്ദന്‍റെ ആക്ഷന്‍ രംഗങ്ങളിലെ നിലവാരം വച്ച് അദ്ദേഹത്തിന് ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിക്കാവുന്നതാണെന്ന് കലൈം കിംഗ്സണ്‍ പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് കിംഗ്സന്‍റെ വാക്കുകള്‍.
"ഉണ്ണി മുകുന്ദന്‍ മലയാള സിനിമയ്ക്കുവേണ്ടിയുള്ള ആളല്ല, ഇന്ത്യന്‍ സിനിമയ്ക്കുവേണ്ടിയുള്ള ആളുമല്ല. നേരെ മാര്‍വെലില്‍ പോയി ജോയിന്‍ ചെയ്യേണ്ട ആളാണ്. എന്ത് തരത്തിലുള്ള ഷോട്ട് വന്നാലും ഗംഭീരമാക്കും ഉണ്ണി. ആക്ഷന്‍ സീനുകള്‍ ചെയ്യുന്നതിനിടെ ഹീറോയിസത്തിന്‍റേതായ സ്വാഗും അദ്ദേഹം നഷ്ടപ്പെടാതെ നോക്കും. മുന്‍കൂട്ടി റിഹേഴ്സലിനുള്ള സമയമൊന്നും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. എല്ലാം സ്പോട്ടില്‍ ആണ് ചെയ്തിരുന്നത്. ലൈറ്റിംഗ് സെറ്റ് ചെയ്യുന്ന സമയമായിരുന്നു ഞങ്ങളുടെ റിഹേഴ്സല്‍ സമയം. ഇന്‍ട്രോ സീന്‍, സ്റ്റെയര്‍കേസ് ഫൈറ്റ്, ഇന്‍റര്‍വെല്‍, ക്ലൈമാക്സ് ഫൈറ്റുകള്‍ ഇവയ്ക്കൊന്നും മുന്‍കൂട്ടിയുള്ള റിഹേഴ്സല്‍ ഇല്ലായിരുന്നു. നിറയെ സിനിമകള്‍ ഉള്ളതിന്‍റെ തിരക്കില്‍ എനിക്ക് ഡേറ്റ്സ് ഇല്ലായിരുന്നു. മാര്‍ക്കോ ചെയ്യാന്‍ സാധിക്കുമോ എന്നും സംശയമുണ്ടായിരുന്നു. ലൊക്കേഷനില്‍ എത്തിയതിന് ശേഷമാണ് ഫൈറ്റ് സീനുകളുടെ പ്ലാനിംഗ് തന്നെ ചെയ്തിരുന്നത്. എന്നാല്‍ അതിന്‍റെ ഉള്ളടക്കം സംബന്ധിച്ച പ്രധാന കാര്യങ്ങള്‍ സംവിധായകനുമായി നേരത്തെ ഫോണിലും നേരിട്ടുമായി സംസാരിച്ചിരുന്നു", കലൈ കിംഗ്സണ്‍ പറയുന്നു.
അതേസമയം മാര്‍ക്കോ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടിയിലേറെ നേടിയിരുന്നു.
ALSO READ : സന്തോഷ് കീഴാറ്റൂര്‍ പ്രധാന താരം; '1098' ട്രെയ്‍ലര്‍ പുറത്തെത്തി