സന്തോഷ് കീഴാറ്റൂര്‍ പ്രധാന താരം; '1098' ട്രെയ്‍ലര്‍ പുറത്തെത്തി

ഗുരു ​ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം

1098 malayalam movie trailer Santhosh Keezhaattoor

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ​ഗുരു ​ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന '1098' എന്ന ചിത്രത്തിന്‍റെ ട്രെയിലർ വിനയ് ഫോർട്ട് പുറത്തുവിട്ടു. മെറ്റമോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ സി ജയചിത്ര നിർമ്മിക്കുന്ന ചിത്രം ജനുവരി 17 ന് തിയറ്ററുകളിലെത്തും. 

രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനുറാം എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ദളിത് പാരമ്പര്യമുള്ള ഒരു ബംഗാളി- മലയാളി വിദ്യാർത്ഥിയെ ഗ്രാമീണ സർക്കാർ സ്‌കൂളിൽ നിന്ന് വ്യക്തമായ കാരണമില്ലാതെ പുറത്താക്കുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് പ്രേക്ഷകരോട് സംവദിക്കുന്നത്. 

ഛായാ​ഗ്രഹണം: പ്രിയൻ, ചിത്രസംയോജനം: രഞ്ജിത്ത് പുത്തലത്ത്, സം​ഗീതം: ഹരിമുരളി ഉണ്ണികൃഷ്ണൻ, സൗണ്ട്: എം ഷൈജു, കലാ സംവിധാനം: ഷെബി ഫിലിപ്, വസ്ത്രാലങ്കാരം: അനു ശ്രീകുമാർ, മേക്കപ്പ്: സുനിത ബാലകൃഷ്ണൻ, ആർട്ട് അസോസിയേറ്റ്: ശ്രീജിത്ത് പറവൂർ, കളറിസ്റ്റ്: ജിതിൻ കുംബുകാട്ട്, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീകാന്ത് രാഘവ്, അസോസിയേറ്റ് ഡയറക്ടേർസ്:അപർണ കരിപ്പൂൽ, വിനീഷ് കീഴര, സ്റ്റിൽസ്: മനു കാഞ്ഞിരങ്ങാട്.

ALSO READ : ഇനി നന്നായി കേൾക്കാം; അഭിനന്ദിന് സമ്മാനവുമായി 'ബെസ്റ്റി' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍

Latest Videos
Follow Us:
Download App:
  • android
  • ios