
താന്‍ പാടിയ ഒരു അയ്യപ്പ ഭക്തിഗാനത്തിന്‍റെ പ്രകാശനം ശബരിമലയില്‍ (Sabarimala) വച്ചു തന്നെ നടത്താനായതിന്‍റെ സന്തോഷത്തിലാണ് നടന്‍ ഉണ്ണി മുകുന്ദന്‍ (Unni Mukundan). താന്‍ നായകനായെത്തുന്ന മേപ്പടിയാന്‍ (Meppadiyan) എന്ന ചിത്രത്തിനുവേണ്ടി ഉണ്ണി മുകുന്ദന്‍ ആലപിച്ച ഗാനമാണിത്. ശബരിമല സന്നിധാനത്ത് കൊടിമരച്ചുവട്ടില്‍ നടന്ന ചടങ്ങില്‍ നടന്‍ രാഹുല്‍ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ക്കു നല്‍കിയാണ് ഗാനം പ്രകാശനം ചെയ്‍തത്. ക്ഷേത്രം മേൽശാന്തി പരമേശ്വരൻ നമ്പൂതിരി, ചിത്രത്തിന്‍റെ സംവിധായകൻ വിഷ്ണു മോഹൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി കൃഷ്ണകുമാര്‍ വാരിയർ, സന്നിധാനം സ്പെഷ്യൽ ഓഫീസർ എസ് പി പ്രേംകുമാർ, ദേവസ്വം പിആർഒ സുനിൽ ആറുമാനൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
"ഞാൻ ആദ്യമായി നിർമിക്കുന്ന മേപ്പടിയാൻ തുടങ്ങിയതും അയ്യന്‍റെ അനുഗ്രഹം വാങ്ങിയാണ്. ഇതേ ചിത്രത്തിൽ തന്നെ രാഹുൽ സുബ്രഹ്മണ്യൻ സംഗീതം നിർവഹിച്ച വിനായക് ശശികുമാർ വരികൾ എഴുതിയ ഒരു അയ്യപ്പ ഭക്തിഗാനം പാടാനും അത് ശബരിമല തന്ത്രി ശ്രീ കണ്ഠര് മഹേഷ് മോഹനർക് പ്രിയ സുഹൃത്ത് രാഹുൽ മാധവ് കൈമാറി പ്രകാശനം ചെയ്യാൻ സാധിച്ചതിലും ഒരുപാട് സന്തോഷം. രാഹുൽ മാധവിന് ഹൃദയം നിറഞ്ഞ നന്ദി", ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ മലയാളികളുടെ പ്രിയ യുവതാരം നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണ് മേപ്പടിയാന്‍. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, അഞ്ജു കുര്യന്‍, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു സര്‍ട്ടിഫിക്കേഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ് ആണ് വിതരണം. ചിത്രം ജനുവരിയില്‍ തിയറ്ററുകളില്‍ എത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ